നരേന്ദ്ര മോദി ഹെലികോപ്റ്ററില്‍ നിന്ന് പണം വിതറുമെന്നു വാർത്ത: ചാനലിനെതിരെ കേസെടുത്തു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, April 16, 2020

നരേന്ദ്ര മോദി ഹെലികോപ്റ്ററില്‍ നിന്ന് പണം വിതറുമെന്നു വാർത്ത: ചാനലിനെതിരെ കേസെടുത്തു

ഇ വാർത്ത | evartha
നരേന്ദ്ര മോദി ഹെലികോപ്റ്ററില്‍ നിന്ന് പണം വിതറുമെന്നു വാർത്ത: ചാനലിനെതിരെ കേസെടുത്തു

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഹെലികോപ്റ്ററില്‍ നിന്ന് പണം വിതറുമെന്ന വ്യാജ വാര്‍ത്ത നല്‍കിയ കന്നഡ ചാനലിനെതിരെ പൊലീസ് നടപടി. പട്ടണങ്ങളില്‍ ഹെലികോപ്റ്ററില്‍ നോട്ടുകെട്ടുകള്‍ വിതരണം ചെയ്യുമെന്ന വ്യാജ വാര്‍ത്ത നല്‍കിയ പബ്ലിക്ക് ടി വി എന്ന ചാനലിനാണ് വാര്‍ത്താ വിതരണ മന്ത്രാലയം നോട്ടീസ് അയച്ചിരിക്കുന്നത്. 

തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്ത നല്‍കിയ നിങ്ങളുടെ പ്രക്ഷേപണം നിരോധിക്കാതിരിക്കാന്‍ എന്തെങ്കിലും കാരണം ബോധിപ്പിക്കാനുണ്ടോയെന്നാണ് ചാനലിന് ലഭിച്ച നോട്ടീസില്‍ മന്ത്രാലയം ചോദിച്ചിരിക്കുന്നു. 10 ദിവസത്തിനുള്ളില്‍ നോട്ടീസിന് ചാനല്‍ മറുപടി നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. 

ഏപ്രില്‍ 15നാണ് ചാനല്‍ ലോക്ക്ഡൗണ്‍ സമയത്ത് ഗുരുതര പ്രത്യാഘാതം സൃഷ്ടിക്കുന്ന വാര്‍ത്ത നല്‍കിയത്. വാര്‍ത്ത നല്‍കിയതിന് പിന്നാലെ ഇതിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

നിരവധി ആളുകളാണ് ഇത് വിശ്വസിച്ച് വീടുകള്‍ക്ക് പുറത്തിറങ്ങി പണത്തിനായി കാത്തിരുന്നു.  പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയാണെന്നും ഇത്തരത്തില്‍ നോട്ടുകെട്ടുകള്‍ പട്ടണങ്ങളില്‍ വിതറാന്‍ സര്‍ക്കാരിന് പദ്ധതിയില്ലെന്നും വ്യക്തമാക്കി ഒടുവിൽ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ രംഗത്തെത്തിയിരുന്നു.

Copyright © 2020 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2VEK5Kg
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages