ഇ വാർത്ത | evartha
ശശി കലിംഗ അന്തരിച്ചു

സിനിമാ നടൻ ശശി കലിംഗ അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വെച്ച് ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. 59 വയസ്സായിരുന്നു.
കുറച്ചു നാളായി കരൾ രോഗത്തെത്തുടർന്ന് ചികിൽസയിലായിരുന്നു ഇദ്ദേഹം.
രഞ്ജിത്തിന്റെ പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്. കോഴിക്കോട് കുന്ദമംഗലമാണ് സ്വദേശം. 25 വർഷത്തോളം നാടകരംഗത്ത് പ്രവർത്തിച്ചു. ഒട്ടേറെ നാടകങ്ങളില്‍ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്.
തുടർന്ന് പ്രാഞ്ചിയേട്ടന് ആന്റ് ദ സെയ്ന്റ്, ഇന്ത്യന്‍ റുപ്പി, ആദാമിന്റെ മകന് അബു, ആമേന്‍, പുലിമുരുകന്, കസബ, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, അമര്‍ അക്ബര്‍ അന്തോണി, ലോഹം, വെള്ളിമൂങ്ങ തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
സൂര്യ ടിവിയിലെ കായംകുളം കൊച്ചുണ്ണിയുടെ മകന് എന്ന സീരിയലിലും വേഷമിട്ടിട്ടുണ്ട്.
Copyright © 2020 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/3e08fYa
via IFTTT
No comments:
Post a Comment