ചവറ > ‘ചവറ അരിയല്ലൂരിലെ ലളിതമ്മ 5001 രൂപ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. പൊലീസ് ജീപ്പിന് കൈകാട്ടി നിർത്തി സാറേ ഇത് മുഖ്യമന്ത്രിക്കു നൽകണം എന്നു പറഞ്ഞാണ് അവർ തുക നൽകിയത്. കശുവണ്ടിത്തൊഴിലാളിയാണ് ലളിതമ്മ’ –- ചൊവ്വാഴ്ച വൈകിട്ട് പതിവു വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇതു പറയുമ്പോൾ ടിവിക്കു മുന്നിൽ ലളിതമ്മ ഉണ്ടായിരുന്നു. അവർ ഒട്ടും പ്രതീക്ഷിച്ചില്ല ഇത്.
‘ഒന്നും ആഗ്രഹിച്ചിരുന്നില്ല. നാടിന്റെ നന്മയ്ക്കാണ് തുക നൽകിയത്. ജീവിതത്തിലെ അഭിമാന നിമിഷമാണിത്’–- നിറകണ്ണുകളോടെ ലളിതമ്മ പ്രതികരിച്ചു.
ചവറ തെക്കുംഭാഗം പൊലീസ് സംഘം പട്രോളിങ്ങിന്റെ ഭാഗമായി അരിനല്ലൂർ കല്ലുംപുറം ജങ്ഷൻ വഴി പോകുമ്പോഴായിരുന്നു ലളിതമ്മ പൊലീസ് ജീപ്പിനു കൈകാണിച്ചത്. ‘സാറേ എനിക്കും സഹായിക്കണം മുഖ്യമന്ത്രിയുടെ സഹായ നിധിയിലേക്ക്' എന്ന വാക്കുകൾ കേട്ട പൊലീസ് ലളിതമ്മയുടെ സമ്പാദ്യമായ 5101 രൂപ വീട്ടിലെത്തി വാങ്ങി ദുരിതാശ്വാസ നിധിയിലേക്ക് നൽകുകയായിരുന്നു. ഇത് ദേശാഭിമാനി വാർത്തയായി നൽകുകയുംചെയ്തു. ഇതോടെ നാട്ടിലെ താരമായി മാറിയിരിക്കുകയാണ് ഈ എഴുപതുകാരി.
from Kerala || Deshabhimani Online News https://ift.tt/34SOjCe
via IFTTT
No comments:
Post a Comment