ഇ വാർത്ത | evartha
ആവശ്യപ്പെട്ട പണം നൽകിയില്ല; അമ്മയെ മകൻ തീ കൊളുത്തിക്കൊന്നു

ഔറംഗബാദ്: മഹാരാഷ്ട്രയിൽ അമ്മയെ മകൻ തീകൊളുത്തിക്കൊന്നു. ഒസ്മാനബാദ് ജില്ലയിലെ തേര് പട്ടണത്തില്‍ ബുധനാഴ്ചയാണ് സംഭവം നടന്നത്. പണം ആവശ്യപ്പെട്ടപ്പോൾ നൽകാത്തതിനെ തുടർന്ന് കൗമാരക്കാരനായ മകൻ 49 കാരിയെ തീകൊളുത്തിക്കൊല്ലുകയായിരുന്നു.
വീട്ടിലെത്തിയ 17 വയസുകാരന് അമ്മയോട് പണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പണം നല്കാന് അമ്മ വിസമ്മതിച്ചതോടെ തീകൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളേലേറ്റ സ്ത്രീയെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വ്യാഴാഴ്ച മരണം സംഭവിച്ചു.
കേസില്‍ പ്രതിക്ക് പ്രായപൂർത്തിയാകാത്തതിനാൽ കോടതിയില്‍ ഹാജരാക്കിയ ശേഷം ജുവനൈല്‍ ഹോമിലേക്ക് അയച്ചതായി പോലീസ് പറഞ്ഞു.
Copyright © 2020 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2XMrGxU
via IFTTT
No comments:
Post a Comment