താനൂരിൽ ട്രോമാകെയർ പ്രവർത്തകന്റെ ഓട്ടോറിക്ഷ കത്തിച്ചു; യൂത്ത്‌ ലീഗ്‌ ആക്രമണത്തിന്റെ തുടർച്ചയെന്ന്‌ സംശയം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, April 12, 2020

താനൂരിൽ ട്രോമാകെയർ പ്രവർത്തകന്റെ ഓട്ടോറിക്ഷ കത്തിച്ചു; യൂത്ത്‌ ലീഗ്‌ ആക്രമണത്തിന്റെ തുടർച്ചയെന്ന്‌ സംശയം

താനൂർ> താനൂർ തീരദേശത്ത് വീണ്ടും അക്രമം ട്രോമാകെയർ പ്രവർത്തകന്റെ ഓട്ടോറിക്ഷ സാമൂഹ്യവിരുദ്ധർ കത്തിച്ച നിലയിൽ . ത്വാഹാബീച്ച് സ്വദേശി എറമുള്ളാൻ പുരക്കൽ ഹാരിസിന്റെ ഉടമസ്ഥതയിലുള്ള ഓട്ടോറിക്ഷയാണ് കത്തിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച പുലർച്ചെ രണ്ടിന് ശേഷമാണ് സംഭവം.

റോഡരികിൽ നിർത്തിയിട്ട കെഎൽ55എൽ 9771 രജിസ്ട്രേഷൻ നമ്പറിലുള്ള ഓട്ടോറിക്ഷയാണ് കത്തിയത്. സംഭവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചതായി താനൂർ എസ്എച്ച്ഒ പി പ്രമോദ് പറഞ്ഞു

ദിവസങ്ങൾക്കുമു മ്പ് ട്രോമാകെയർ പ്രവർത്തകനായ ത്വാഹാ ബീച്ച് സ്വദേശി ജാബിറിനെ യൂത്ത് ലീഗ് പ്രവർത്തകൻ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഓട്ടോറിക്ഷ കത്തിച്ചത് എന്നു സംശയിക്കപ്പെടുന്നു.

തീർത്തും സമാധാനാന്തരീക്ഷത്തിലേക്ക് നീങ്ങിയ തീരദേശത്ത് ലോക് ഡൗൺ കാലത്തും ആക്രമം വിതയ്ക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.



from Kerala || Deshabhimani ​Online ​News https://ift.tt/2K5VoWp
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages