ജാമ്യം വേണോ?, ജഡ്‌ജി വീഡിയോ കോളിൽ വരും; ഉത്തരവ് ഇ ‐ മെയിലിൽ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, April 5, 2020

ജാമ്യം വേണോ?, ജഡ്‌ജി വീഡിയോ കോളിൽ വരും; ഉത്തരവ് ഇ ‐ മെയിലിൽ

തിരുവനന്തപുരം > കോടതി അടച്ചതിനാൽ ജാമ്യ അപേക്ഷകളും ഹൈടെക്കായി. വീഡിയോകോളിലാണ് ജഡ്ജി ജാമ്യ അപേക്ഷകളുടെ വാദം കേൾക്കുന്നത്. ഉത്തരവ് നൽകുന്നത് ഈ മെയിലിലാണ്. കോവിഡിനെ തുടർന്ന് ഹൈക്കോടതി നിർദ്ദേശത്തെ തുടർന്ന് ജഡ്ജിയും പ്രോസിക്യൂട്ടറും അഭിഭാഷകനും കോടതി ജീവനക്കാരനും വീട്ടിലിരുന്ന് തന്നെ വിചാരണ തടവുകാരുടെ ജാമ്യ ഹരജികളുടെ നടപടികൾ നടത്തുകയാണ്. ജാമ്യ അപേക്ഷ സ്വീകരിക്കാൻ ജില്ലാ ജഡ്ജിയുടെ സമ്മതത്തിനായി കോടതിയുടെ ഈമെയിലിൽ അപേക്ഷിക്കുന്നതോടെയാണ് നടപടി ആരംഭിക്കുന്നത്.

തിരുവനന്തപുരം ജില്ലാ ജഡ്ജി കെ ബാബു അടിയന്തിര ആവശ്യമുള്ളതാണെന്ന് കണ്ട് അനുവദിച്ചാൽ അഭിഭാഷകന് ഫയൽ ചെയ്യാൻ അറിയിപ്പ് നൽക്കും. അപേക്ഷ കോടതിയിൽ മെയിൽ അയക്കുന്നതിനൊപ്പം പകർപ്പ് പ്രോസിക്യൂട്ടറുടെ മെയിലിലും അയക്കണം. പ്രോസിക്യൂട്ടർ പ്രതിയുടെ കേസുള്ള പൊലീസ് സ്റ്റേഷനിൽ റിപ്പോർട്ടിനായി അയക്കും. പൊലീസിൻ്റെ റിപോർട്ട് കിട്ടിയ ഉടൻ കോടതിക്ക് ഈമെയിൽ അയക്കും. തുടർന്ന് ജഡ്ജി വാട്ടസ് അപ്പ് കോൺഫെറൻസിന് തീയതിയും സമയവും തീരുമാനിക്കും. ഈ സമയം ജഡ്ജി,പ്രോസിക്യൂട്ടർ, അഭിഭാഷകൻ, കോടതി ജീവനക്കാരൻ എന്നിവർ വാട്ടസ്അപ്പിൽ വീഡിയോ കോൺഫെറസ് കോളിൽ എത്തും. വീഡിയോ കോൺഫെറൻസിലൂടെ ജഡ്ജി കേസിൻ്റെ വാദം കേട്ട് വിധി പറയാൻ മാറ്റും. വിധി ഈമെയിലിൽ അഭിഭാഷകനെ അറിയിക്കും.

ജാമ്യം അനുവദിച്ചാൽ ഇത് നടപ്പാക്കാൻ ഉത്തരവ് അടക്കം അഭിഭാഷകൻ മജിസ്ട്രേറ്റ് കോടതിയിലേക്ക് മെയിൽ അയക്കണം. ഇതിനൊപ്പം കോടതി ഉത്തരവിൽ നിഷ്ക്കർഷിച്ചിട്ടുള്ള ജാമ്യക്കാരുടെ സത്യവാങ്മൂലവും തിരിച്ചറിയൽ കാർഡും സ്കാൻ ചെയ്ത് അയക്കണം. ഇത് പരിശോധിച്ച ശേഷം മജിസ്ട്രേറ്റ് പ്രതിയെ മോചിപ്പിക്കാൻ ജയിലിലേയക്ക് ഉത്തരവ് മെയിലിൽ നൽകും. ജാമ്യക്കാർ ശരിയായ തിരിച്ചറിയൽ കാർഡുകളും മറ്റുമായി ഏപ്രിൽ മാസം കോടതിയിൽ നേരിട്ട് ഹാജരാകാനും മജിസ്ട്രേറ്റ് നിർദേശിക്കാറുണ്ട്.നിലവിൽ പതിനഞ്ചിലധികം ജാമ്യ അപേക്ഷകൾ മൂന്ന് ദിവസം എത്തിയെന്ന് ജില്ലാ പബ്ലിക്ക് പ്രോസിക്യൂട്ടർ എ എ ഹക്കിം പറഞ്ഞു. ഇതിൽ നാല് അപേക്ഷകൾ തള്ളി.



from Kerala || Deshabhimani ​Online ​News https://ift.tt/2X9Fr9z
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages