മാവേലിക്കര > ലോക്ക്ഡൗണില് വിശ്രമമില്ലതെ ജോലി ചെയ്യുന്ന പൊലീസ് ഉദ്യോസ്ഥര്ക്ക് ദാഹമകറ്റാന് ഭരണിക്കാവ് സര്വ്വീസ് സഹകരണബാങ്ക്. വള്ളികുന്നം കുറത്തികാട് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും ഹൈവേ പോലീസും നിരന്തരം കടന്നു പോകുന്ന ഇവിടെ ലോക്ക് ഡൗണില് ജോലിചെയ്യുന്ന ഉദ്യോഗസ്ഥര്ക്ക് ക്ഷീണവും ദാഹവുമകറ്റാന് പലപ്പോഴും മാര്ഗമില്ലാത്ത സ്ഥിതിയാണുണ്ടാകുന്നത്. ഇത് തിരിച്ചറിഞ്ഞാണ് പൊലീസുകാര്ക്ക് ഏറ്റവും സൗകര്യപ്രദമായ നിലയില് ബാങ്കിനു മുന്നില് ജ്യൂസ് സംവിധാനം ക്രമീകരിച്ചിട്ടുള്ളത് . പഴങ്ങളുടെ ലഭ്യതയനുസരിച്ച് വിവിധ ഇനം ജ്യൂസുകള് നല്കും.
ജോലിയുടെ ഭാഗമായി കെ പി റോഡിലൂടെ കടന്നുപോകുന്ന എല്ലാ പൊലീസ് ഉദ്യോഗസ്ഥര്ക്കും ഭരണിക്കാവ് സര്വീസ് സഹകരണ ബാങ്ക് ഫ്രഷ് ജ്യൂസ് ഒരുക്കും. വള്ളികുന്നം കുറത്തികാട് പൊലീസ് സ്റ്റേഷനുകളിലെയും കെപി റോഡിലെ ഫ്ലയിങ് സ്ക്വാഡിലെയും പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില് ജ്യൂസ് വിതരണ പരിപാടി ബാങ്ക് പ്രസിഡന്റ് കോശി അലക്സ് ഉദ്ഘാടനം ചെയ്തു. ബാങ്ക് സെക്രട്ടറി കെ എസ് ജയപ്രകാശ് സ്വാഗതം പറഞ്ഞു.
വള്ളികുന്നം സര്ക്കിള് ഇന്സ്പെക്ടര് ഗോപകുമാറിന് പൈനാപ്പിള് ജ്യൂസ് നല്കിക്കൊണ്ടാണ് ഉദ്ഘാടനം നിര്വഹിച്ചത്. ബാങ്ക് ഭരണസമിതി അംഗങ്ങളായ ബി വിശ്വനാഥന്, രവി സിതാര എന്നിവര് സംസാരിച്ചു. വരുംദിവസങ്ങളില് പൈനാപ്പിള് ജ്യൂസ് കൂടാതെ വിവിധ തലങ്ങളിലുള്ള ഫ്രഷ് ജ്യൂസ് ഉണ്ടാവും. ഇഷ്ടമുള്ള ജ്യൂസ് തെരഞ്ഞെടുക്കാവുന്നതാണ്.
പൊലീസ് ഉദ്യോഗസ്ഥര്ക്കും ആരോഗ്യ പ്രവര്ത്തകര്ക്കും രാവിലെ 9 മണി മുതല് വൈകിട്ട് 5 മണി വരെ ഈ സൗജന്യ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. പരിസരപ്രദേശങ്ങളിലെ പ്രത്യേക പോയിന്റ് കളില് ഡ്യൂട്ടി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥര്ക്ക് ആവശ്യമായ ജ്യൂസ് ഡ്യൂട്ടി പോയിന്റ്കളില് ബാങ്കില്നിന്നും എത്തിക്കും. ബാങ്കിലേക്ക് ഫോണില് വിളിച്ചറിയിച്ചാല് ജ്യൂസ് ആവശ്യാനുസരണം ലഭ്യമാവും.
from Kerala || Deshabhimani Online News https://ift.tt/2RK3Jnc
via IFTTT
No comments:
Post a Comment