‘മുഖം മാത്രം മറച്ചത് കൊണ്ട് കാര്യമില്ല. കൊറോണ വൈറസിനെ തടയാന്‍ കാലുകളും പൊതിയണം’; പാക് മന്ത്രിയുടെ ഉപദേശം ‘ട്രോൾഹിറ്റ്’ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, April 20, 2020

‘മുഖം മാത്രം മറച്ചത് കൊണ്ട് കാര്യമില്ല. കൊറോണ വൈറസിനെ തടയാന്‍ കാലുകളും പൊതിയണം’; പാക് മന്ത്രിയുടെ ഉപദേശം ‘ട്രോൾഹിറ്റ്’

ഇ വാർത്ത | evartha
‘മുഖം മാത്രം മറച്ചത് കൊണ്ട് കാര്യമില്ല. കൊറോണ വൈറസിനെ തടയാന്‍ കാലുകളും പൊതിയണം’; പാക് മന്ത്രിയുടെ ഉപദേശം ‘ട്രോൾഹിറ്റ്’

ലാഹോര്‍: വായുവിലൂടെ പകരുന്ന കൊറോണ വൈറസിനെ തടയാന്‍ മാസ്ക് സഹായിക്കും എന്നാൽ വൈറസ് നിലത്ത് കൂടിയാണ് വരുന്നതെങ്കിലോ! ആലോചിച്ചപ്പോൾ പാകിസ്ഥാൻ മന്ത്രി ഫിര്‍ദൌസ് ആഷിഖ് അവാന്‍ സംഗതി ഗൗരവമായി എടുക്കേണ്ടതാണെന്ന് തന്നെ ഉറപ്പിച്ചു. കൊവിഡ് 19 വ്യാപനം തടയാന്‍ കാലുകള്‍ പൊതിഞ്ഞ് സൂക്ഷിക്കണമെന്ന പ്രസ്താവന നടത്തുകയും ചെയ്തു. സാമൂഹ്യ അകലം പാലിക്കാനും കൈകള്‍ ഇടവിട്ട് കഴുകാനും മാസ്ക് ധരിക്കാനും മുഖത്തും മൂക്കിലും ഇടയ്ക്കിടെ സ്പര്‍ശിക്കാതിരിക്കാനും ലോകമെമ്പാടുമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ നിര്‍ദേശം നല്‍കുമ്പോഴാണ് പാക് മന്ത്രിയുടെ പരാമര്‍ശം. അതോടെ പാക് മന്ത്രിയുടെ നിര്‍ദേശത്തിന് വ്യാപക പരിഹാസം നേരിടേണ്ടി വരികയും ചെയ്തു. പാകിസ്ഥാനിലെ വാര്‍ത്താ വിനിമയ വിഭാഗം കൈകാര്യം ചെയ്യുന്ന ഡോ ഫിര്‍ദൌസ് ആഷിഖ് അവന്‍റെ പ്രസ്താവനയാണ് ട്രോളുകളായി നിറയുന്നത്.

മുഖം മാത്രം മറച്ചത് കൊണ്ട് കാര്യമില്ല. കൊറോണ വൈറസ് നിലത്ത് കൂടി വരുന്നത് തടയാന്‍ കാലുകള്‍, പാദങ്ങള്‍ എന്നിവ സംരക്ഷിക്കണം. ഈ കാര്യം നിങ്ങള്‍ മനസില്‍ സൂക്ഷിക്കണം. ഇതും ആരോഗ്യ ശാസ്ത്രത്തിന്‍റെ ഭാഗമാണെന്നും ഫിര്‍ദൌസ് ആഷിഖ് അവാന്‍ പറയുന്നു. മാധ്യമ പ്രവര്‍ത്തകയായ നൈല ഇനായത്ത് ആണ് മന്ത്രിയുടെ പരാമര്‍ശം അടങ്ങിയ വീഡിയോ ട്വീറ്റ് ചെയ്തത്.

കുറഞ്ഞ സമയത്തിനുള്ളില്‍ നിരവധിയാളുകളാണ് ഈ വിഡിയോ കണ്ടിരിക്കുന്നത്. ഏപ്രില്‍ 18 ന് പങ്കുവച്ചിരിക്കുന്ന വീഡിയോ എണ്‍പത്തിയെട്ടായിരത്തിലധികം ആളുകളാണ് കണ്ടിട്ടുള്ളത്. വൈറസ് നിലത്ത് കൂടി വരും എന്ന കുറിപ്പോടെയാണ് നാലിയ വീഡിയോ പങ്കുവച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം നൈറോബി ഗവര്‍ണറായ മൈക്ക് സോങ്കോ കൊവിഡ് 19 വ്യാപനം തടയാന്‍ ചെറിയ ബോട്ടിലുകളില്‍ മദ്യം വിതരണം ചെയ്തത് ഏറെ പരിഹസിക്കപ്പെട്ടിരുന്നു.

Copyright © 2020 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2VOyF73
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages