എൻ്റെ നാടിനെയും സർക്കാരിനെയും ഓർത്തുള്ള അഭിമാനക്കുറിപ്പ്: മകൻ്റെ കൊറോണ ഭേദമായതിനു പിന്നാലെ സർക്കാരിനും ആരോ​ഗ്യപ്രവർത്തകർക്കും നന്ദി പറഞ്ഞ് സംവിധായകൻ എം. പത്മകുമാർ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, April 8, 2020

എൻ്റെ നാടിനെയും സർക്കാരിനെയും ഓർത്തുള്ള അഭിമാനക്കുറിപ്പ്: മകൻ്റെ കൊറോണ ഭേദമായതിനു പിന്നാലെ സർക്കാരിനും ആരോ​ഗ്യപ്രവർത്തകർക്കും നന്ദി പറഞ്ഞ് സംവിധായകൻ എം. പത്മകുമാർ

ഇ വാർത്ത | evartha
എൻ്റെ നാടിനെയും സർക്കാരിനെയും ഓർത്തുള്ള അഭിമാനക്കുറിപ്പ്: മകൻ്റെ കൊറോണ ഭേദമായതിനു പിന്നാലെ സർക്കാരിനും ആരോ​ഗ്യപ്രവർത്തകർക്കും നന്ദി പറഞ്ഞ് സംവിധായകൻ എം. പത്മകുമാർ

വിദേശത്തു നിന്നുമെത്തിയ മകൻ്റെ കൊറോണ ഭേദമായതിന് പിന്നാലെ സർക്കാരിനും ആരോ​ഗ്യപ്രവർത്തകർക്കും നന്ദി പറഞ്ഞ് സംവിധായകൻ എം. പത്മകുമാർ. പത്മകുമാറിന്റെ മകൻ ആകാശും സുഹൃത്തും വൈറസ് ബാധ സ്ഥിരീകരിച്ചതോടെ കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ഇരുവരും രോ​ഗമുക്തി നേടി ആശുപത്രി വിട്ടതിന് പിന്നാലെയാണ് നന്ദി അറിയിച്ച് പത്മകുമാർ രം​ഗത്തെത്തിയത്. 

ആരോ​ഗ്യപ്രവർത്തകർക്കൊപ്പമുള്ള മകന്റെ ചിത്രത്തിനൊപ്പം ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം രംഗത്തെത്തിയത്. 

“എന്റെ മകൻ ആകാശും അവന്റെ സഹപ്രവർത്തകൻ എൽദോ മാത്യുവും കോവിഡ് 19 ചികിത്സ വിജയകരമായി പൂർത്തിയാക്കി കളമശേരി മെഡിക്കൽ കോളജിൽ നിന്നും ഡിസ്ചാർജ് ചെയ്യപ്പെട്ടു. ഈ രോഗത്തിനെതിരെ അഹോരാത്രം പൊരുതുന്ന ഡോക്ടർമാർ, നഴ്സുമാർ, ആരോഗ്യപ്രവർത്തകർ എന്നിങ്ങനെ എല്ലാവർക്കും ഒരുപാടും നന്ദിയും സ്നേഹവും. ഒപ്പം, ഈ സംഘത്തിന് നേതൃത്വം നൽകുന്ന മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി ശൈലജ ടീച്ചർക്കും ജില്ലാ കലക്ടർ എസ്.സുഹാസിനും ഒരുപാടു സ്നേഹം. ഇത് വെറുമൊരു കൃത്ജ്ഞാ കുറിപ്പല്ല. എന്റെ നാടിനെക്കുറിച്ചും സർക്കാരിനെക്കുറിച്ചും ഓർത്തുള്ള അഭിമാനക്കുറിപ്പാണ്. ജനങ്ങളോടുള്ള കരുതലിന്റെ കാര്യത്തിൽ നമ്മുടെ നാട് ലോകത്തു തന്നെ ഒന്നാമതാണ്!”

Copyright © 2020 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2USJ3Ly
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages