മലപ്പുറം> കൊവിഡ് ബാധിച്ച് ചികിത്സയിലിരുന്ന മലപ്പുറം സ്വദേശിയായ85 കാരന് മരിച്ചു. മലപ്പുറം കീഴാറ്റൂരിൽ കൊവിഡ് 19 സ്ഥിരീകരിച്ച നെച്ചിത്തടത്തിൽ വീരാൻ കുട്ടി ആണ് മരിച്ചത്. അവസാനം നടത്തിയ കൊവിഡ് പരിശോധനയിൽ ഫലം നെഗറ്റീവ് ആയിരുന്നു.മഞ്ചേരി മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിൽ കഴിയവേ ആണ് മരണം.ഒരു പരിശോധന ഫലം കൂടി വരാനുണ്ടായിരുന്നു.
ഇയാൾക്ക് മറ്റ് രോഗങ്ങൾ ഉണ്ടായിരുന്നുവെന്ന് ഡോക്ടർമാർ പറയുന്നു. ഇദ്ദേഹത്തിന്റെ ആരോഗ്യനില ഏറെക്കുറെ സാധാരണ നിലയിലേക്ക് മടങ്ങുന്നതിനിടെയാണ് മരണം സംഭവിച്ചത്. ഉംറ കഴിഞ്ഞെത്തിയ മകനിൽ നിന്നാണ് കൊവിഡ് ബാധിച്ചത്. അതേസമയം ഇദ്ദേഹത്തിന്റെ മരണകാരണം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ഇദ്ദേഹത്തിന്റെ അവസാന രണ്ട് പരിശോധനാ ഫലങ്ങള് നെഗറ്റീവായിരുന്നു. മൂന്നാമത്തെ ഫലം കാത്തിരിക്കുന്നതിനിടെയാണ് മരണം സംഭവിക്കുന്നത്.
from Kerala || Deshabhimani Online News https://ift.tt/2XK0EXX
via IFTTT
No comments:
Post a Comment