ഇ വാർത്ത | evartha
കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി മരിച്ചു

കോവിഡ് 19 ബാധിച്ച് ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി മരിച്ചു. കീഴാറ്റൂര്‍ സ്വദേശി വീരാന്‍കുട്ടി(85) ആണ് മരിച്ചത്. എന്നാൽ വീരാന്‍കുട്ടിയുടെ അവസാനത്തെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവായിരുന്നു.
മഞ്ചേരി മെഡിക്കല്‍ കോളെജിലായിരുന്നു ഇയാള്‍ നിരീക്ഷണത്തില്‍ കഴിഞ്ഞത്. കഴിഞ്ഞ രണ്ട് ദിവസമായി ഇയാള്‍ ഗുരുതരാവസ്ഥയിലായിരുന്നു. ഇതേ തുടര്‍ന്ന് ഇയാളുടെ സ്രവം വീണ്ടും കോവിഡ് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
വീരാന്‍ കുട്ടിക്ക് മറ്റ് രോഗങ്ങള്‍ ഉണ്ടായിരുന്നതായി ഡോക്ടര്‍മാര്‍ പറയുന്നു. വൃക്ക, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഇദ്ദേഹത്തിന് ഉണ്ടായിരുന്നു.
Copyright © 2020 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2KbiCuB
via IFTTT
No comments:
Post a Comment