ഇ വാർത്ത | evartha
അമേരിക്കയിൽ കൊവിഡ് മരണം 47,000 കടന്നു;വൈറസിന്റെ രണ്ടാം ഘട്ട വ്യാപനത്തിന് സാധ്യതയെന്ന് മുന്നറിയിപ്പുകൾ

വാഷിങ്ടൺ: യുഎസിൽ കൊവിഡ് 19 ബാധയെത്തുടർന്ന് മരണം 47,000 കടന്നു. കൃത്യമായി പറഞ്ഞാൽ 47,676 പേരാണ് ഇതിനോടകം മരണപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1783 പേര് മരിച്ചതായി ജോണ്‍ ഹോപ്കിന്‍സ് യൂനിവേഴ്സിറ്റിയുടെ റിപ്പോർട്ടുകളിൽ പറയുന്നു. ഇതുവരെ പുറത്തുവന്ന കണക്കുകൾ പ്രകാരം 848,994 പേര് രോഗബാധിതരാണ്.
അതേ സമയം വർഷാവസാനത്തോടെ യുഎസിൽ കൊവിഡിന്റെ രണ്ടാം ഘട്ടം ഉണ്ടാകുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്.ശൈത്യകാലത്ത് പകർച്ച വ്യാധികൾ പടരുന്നതിനടെ കൊവിഡ് വ്യാപനത്തിനും സാധ്യതയുണ്ട്. ഇത് അപകടകരമായ സ്ഥിതിയാണ്.
അതേ സമയം വൈറസ് വ്യാപനത്തെത്തുടര്‍ന്ന് ഗ്രീന്‍ കാര്‍ഡിനുള്ള അപേക്ഷാനടപടികള്‍ 60 ദിവസത്തേക്ക് നിര്‍ത്തിവെക്കാനുള്ള ഉത്തരവില്‍ യു.എസ്. പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ഒപ്പുവെച്ചു. കൂടാതെ വൈറസ് പ്രതിരോധത്തിനും ചെറുകിട വ്യവസായങ്ങളെ സഹായിക്കാനുമായി ധനസഹായ പാക്കേജുകളും പ്രഖ്യാപിച്ചിട്ടുണ്ട്.
Copyright © 2020 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2VsZ0Zi
via IFTTT
No comments:
Post a Comment