പത്തനംതിട്ട> കോവിഡ് ബാധിച്ച് 45 ദിവസമായി ചികിത്സയിലായിരുന്ന പത്തനംതിട്ടയിലെ 62 കാരിയുടെ പരിശോധന ഫലം നെഗറ്റുവായി. തുടർച്ചയായ രണ്ടാമത്തെ പരിശോധന ഫലവും നെഗറ്റീവായതോടെ മെഡിക്കൽ ബോർഡ് യോഗം ചേർന്ന ശേഷം ഇവരുടെ ഡിസ്ചാർജ് സംബന്ധിച്ച തീരുമാനം എടുക്കും. ഇറ്റലിയിൽനിന്നെത്തിയ റാന്നിയിലെ കുടുംബവുമായി സമ്പർക്കത്തിലേർപ്പെട്ടതിനെ തുടർന്നാണ് ഇവർക്ക് രോഗബാധ കണ്ടെത്തിയത്.
മാർച്ച് എട്ടിനാണ് പത്തനംതിട്ട വടശേരിക്കര സ്വദേശിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് മാർച്ച് 10ന് ഇവർക്ക് രോഗം സ്ഥിരീകരിച്ചു . കഴിഞ്ഞ തിങ്കളാഴ്ച മുതൽ ശേഖരിച്ച രക്തസ്രവ സാമ്പിളുകളുടെ പരിശോധന ഫലമാണ് തുടർച്ചയായി നെഗറ്റീവായത്. 21ന്നാമത്തെ പരിശോധനയിലാണ് ഫലം നെഗറ്റീവ് ആയത്. ഇവരുടെ ആദ്യഘട്ട ചികിത്സയിൽ ഫലം കാണാത്തതിനെ തുടർന്ന് ഇവർക്ക് ഐവർവെക്ടിൻ മരുന്ന് പരീക്ഷിച്ചിരുന്നു. തുടർന്നാണ് പുരോഗതിയുണ്ടായത്.
from Kerala || Deshabhimani Online News https://ift.tt/3bE9r1K
via IFTTT
No comments:
Post a Comment