മഹാരാഷ്ട്രയിലെ ഗുരുദ്വാര സന്ദർശിച്ചു മടങ്ങിയെത്തിയ 300 പേരില്‍ 76 പേര്‍ക്ക് കോവിഡ്: കോവിഡിനെ ഒതുക്കിയ അമൃത്സർ വീണ്ടും ക്വാറൻ്റെെനിൽ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, April 30, 2020

മഹാരാഷ്ട്രയിലെ ഗുരുദ്വാര സന്ദർശിച്ചു മടങ്ങിയെത്തിയ 300 പേരില്‍ 76 പേര്‍ക്ക് കോവിഡ്: കോവിഡിനെ ഒതുക്കിയ അമൃത്സർ വീണ്ടും ക്വാറൻ്റെെനിൽ

ഇ വാർത്ത | evartha
മഹാരാഷ്ട്രയിലെ ഗുരുദ്വാര സന്ദർശിച്ചു മടങ്ങിയെത്തിയ 300 പേരില്‍ 76 പേര്‍ക്ക് കോവിഡ്: കോവിഡിനെ ഒതുക്കിയ അമൃത്സർ വീണ്ടും ക്വാറൻ്റെെനിൽ

മഹാരാഷ്ട്രയിലെ തീര്‍ത്ഥാടന കേന്ദ്രം സന്ദര്‍ശിച്ച് പഞ്ചാബില്‍ മടങ്ങിയെത്തിയ 300 പേരില്‍ 76 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ടുകൾ. നന്ദേഡിലെ ഹസൂര്‍ സാഹിബ് ഗുരുദ്വാര സന്ദര്‍ശിച്ച് മടങ്ങിയെത്തിയ അമൃത്സര്‍ സ്വദേശികള്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 

പഞ്ചാബ് മെഡിക്കല്‍ എജ്യുക്കേഷന്‍ മന്ത്രി ഓം പ്രകാശ് സോണിയാണ് ഇക്കാര്യം അറിയിച്ചത്. നന്ദേഡില്‍ നിന്ന് മടങ്ങിയെത്തിയ എട്ട് സിഖ് തീര്‍ത്ഥാടകരില്‍ തിങ്കളാഴ്ച വൈറസ് ബാധ സ്ഥീരീകരിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഗുരദ്വാരയില്‍ തീര്‍ത്ഥാടനം കഴിഞ്ഞ് തിരിച്ചെത്തിയ 300 പേരെയും കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയത്.

 ഇത്രയധികം പേരില്‍ വൈറസ് ബാധ സ്ഥിരീകരിച്ചത് ഞെട്ടിച്ചെന്ന് മന്ത്രി ഓംപ്രകാശ് സോണി വ്യക്തമാക്കി. 

അമൃത്സറില്‍ ഇതുവരെ അഞ്ച് പേര്‍ക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരെല്ലാം രോഗം ഭേദമായി ആശുപത്രി വിട്ടിരുന്നു. പഞ്ചാബില്‍ 105 പുതിയ കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

Copyright © 2020 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/3f6QU0f
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages