തിരുവല്ല > കോവിഡ് 19 ബാധിച്ച് മലയാളി വിദ്യാര്‍ത്ഥി അമേരിക്കയില്‍ മരിച്ചു. ന്യൂയോര്‍ക്കിലെ എല്‍മണ്ടില്‍ സ്ഥിര താമസക്കാരായ കടപ്ര വളഞ്ഞവട്ടം വലിയ പറമ്പില്‍ തൈക്കടവില്‍ സജി ഏബ്രാഹാമിന്റെ മകന് ഷോണ്‍ എസ് ഏബ്രഹാം (21) ആണ് മരിച്ചത്. കൊമേഴ്സ് വിഭാഗം മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു. ഇന്ത്യന്‍ സമയം ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ ആയിരുന്നു മരണം സംഭവിച്ചത്.
നാല് ദിവസം മുമ്പാണ് ഷോണിന് രോഗബാധ സ്ഥിരീകരിച്ചത്. മല്ലപ്പള്ളി നെടുങ്ങാടപ്പള്ളി വടക്കേക്കര വീട്ടില്‍ സോളി ഏബ്രഹാമാണ് മാതാവ്. സ്നേഹ, ഷാന എന്നിവര്‍ സഹോദരിമാരാണ്. കഴിഞ്ഞ 25 വര്‍ഷക്കാലത്തോളമായി ഷോണിന്റെ കുടുംബം അമേരിക്കയില്‍ സ്ഥിര താമസമാണ്. മൂന്ന് വര്‍ഷം മുമ്പാണ് ഷോണ്‍ അവസാനമായി നാട്ടിലെത്തിയത്. സംസ്കാരം ന്യൂയോര്‍ക്കില്‍ നടക്കും. കുടുംബത്തില്‍ മറ്റാര്‍ക്കും തന്നെ രോഗ ബാധ സ്ഥിരീകരിച്ചിട്ടില്ല.
from Kerala || Deshabhimani Online News https://ift.tt/39KfWOO
via IFTTT
No comments:
Post a Comment