ഇ വാർത്ത | evartha
ലോകരാഷ്ട്രങ്ങളിൽ സംഹാര താണ്ഡവമാടി കൊവിഡ് 19; ;മരണസംഖ്യ രണ്ടുലക്ഷത്തിലേക്ക്, രോഗബാധിതർ 27,25000 കടന്നു

വാഷിംങ്ടൺ: ലോകരാഷ്ട്രങ്ങളിൽ സംഹാരതാണ്ഡവം തുടർന്ന് കൊവിഡ് 19. നിലവിലെ കണക്കുകളനുസരിച്ച് വൈറസ് ബാധിതരുടെ എണ്ണം 2,725,920 ആയി. 191,061 പേരാണ് ഇതുവരെ കോവിഡ് മൂലം മരണമടഞ്ഞത്. കഴിഞ്ഞ ദിവസം മാത്രം 6300 പേരാണ് മരണപ്പെട്ടത്.
1,788,954 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 745,905 പേര് രോഗമുക്തി നേടിയിട്ടുണ്ട്. യുഎസിൽ മാത്രം 8,86,709 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവിടെ മരണം അര ലക്ഷം കടന്നു. 85,922 പേര് യു.എസില്‍ രോഗമുക്തരായി. 7,50,544 പേരാണ് നിലവില്ചികിത്സയിലുള്ളത്.
അതേസമയം ഇന്ത്യയില്‍ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 23,077 ആയി. 4749പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. നിലവില്‍ 17,610 പേരാണ് ചികിത്സയിലുള്ളത്. ഇതിനോടകം 718 പേര് കോവിഡ് ബാധിച്ച് മരണത്തിനു കീഴടങ്ങിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.കഴിഞ്ഞ 24 മണിക്കുറിനുള്ളില്‍ രാജ്യത്ത് 1684 പേരിലാണ് കൊവിഡ് സ്ഥിരീകരിക്കുകയും 37 പേര് മരിക്കുകയും ചെയ്തിട്ടുണ്ട്.
Copyright © 2020 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/3azDs1x
via IFTTT
No comments:
Post a Comment