തിരുവനന്തപുരം> തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില് നിന്നും 110 ബ്രിട്ടീഷ് പൗരന്മാരുമായി ബ്രിട്ടീഷ് എയര്വേയ്സിന്റെ പ്രത്യേക വിമാനം ഏപ്രില് 15ന് വൈകിട്ട് 7.30ന് ബ്രിട്ടനിലേക്ക് യാത്രതിരിച്ചു.
നാല് ഡോക്ടര്മാരും അഞ്ചു ആരോഗ്യ പ്രവര്ത്തകരും അടങ്ങുന്ന മെഡിക്കല് സംഘം വിമാനത്താവളത്തില് വച്ച് യാത്രക്കാരെ സ്ക്രീന് ചെയ്തു. ആദ്യമായാണ് ബ്രിട്ടന്റെ വിമാനം കേരളത്തിലെ വിമാനത്താവളത്തിലെത്തുന്നത്.
തെര്മല് സ്ക്രീനിംഗില് ആര്ക്കും പ്രകടമായ രോഗലക്ഷണങ്ങളില്ല. ഇവരുടെ എല്ലാ വ്യക്തിഗത വിവരങ്ങളും അധികൃതര് ശേഖരിച്ചിട്ടുണ്ട്. രണ്ട് കുഞ്ഞുങ്ങളും സംഘത്തിലുണ്ട്.
വിമാനത്താവള അധികൃതര്, സിഐഎസ്എഫ് ഉദ്യോഗസ്ഥര് , ബ്രിട്ടീഷ് കോണ്സ്റ്റുലേറ്റ് ഉദ്യോഗസ്ഥര് എന്നിവര്
സന്നിഹിതരായിരുന്നു
from Kerala || Deshabhimani Online News https://ift.tt/2Vb6yzC
via IFTTT
No comments:
Post a Comment