തിരുവനന്തപുരം > തിരുവനന്തപുരത്ത് കോവിഡ് 19 രോഗി മരിച്ച പശ്ചാത്തലത്തില് പോത്തന്കോട് മേഖലയില് നിരീക്ഷണം ശക്തമാക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്. മരിച്ചയാള്ക്ക് കോവിഡ് ബാധ എങ്ങനെയുണ്ടായെന്ന് ഇതുവരെയും കണ്ടെത്താനായിട്ടില്ല. ആരില് നിന്നെങ്കിലും പകര്ന്നതാകാമെന്നാണ് സംശയം.
ചില ആളുകളെ സംശയിക്കുന്നുണ്ട്. അവരുടെ സ്രവപരിശോധന നടത്തും.മാധ്യമപ്രവര്ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മരിച്ച അബ്ദുള് അസീസുമായി സമ്പര്ക്കത്തിലേര്പ്പെട്ടവരുടെ പട്ടിക തയ്യാറാക്കുകയാണ്.
അബ്ദുള് അസീസുമായി അടുത്തിടപഴകിയവര് വീടുകളില് നിരീക്ഷണത്തില് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. മരിച്ചയാള് മഞ്ഞമല എല്പിഎസിലെ പിടിഎ ജനറല് ബോഡി യോഗത്തിലും അയിരൂപ്പാറ സഹകരണ ബാങ്കിലെ ചിട്ടി ലേലത്തിലും പങ്കെടുത്തിരുന്നു.
from Kerala || Deshabhimani Online News https://ift.tt/2Jta8P6
via IFTTT
No comments:
Post a Comment