സിബിഎസ്ഇ പരീക്ഷയില്‍ ബിജെപിയെക്കുറിച്ച് ചോദ്യം; വിദ്യാഭ്യാസ മേഖലയെ കാവിവത്കരിച്ചതിന്റെ ഉദാഹരണം: ഡിവൈഎഫ്ഐ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, March 18, 2020

സിബിഎസ്ഇ പരീക്ഷയില്‍ ബിജെപിയെക്കുറിച്ച് ചോദ്യം; വിദ്യാഭ്യാസ മേഖലയെ കാവിവത്കരിച്ചതിന്റെ ഉദാഹരണം: ഡിവൈഎഫ്ഐ

തിരുവനന്തപുരം > സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷയില് ബിജെപിയെക്കുറിച്ചുള്ള ചോദ്യം ഉൾപ്പെടുത്തിയത് വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിച്ചതിന്റെ ഉദാഹരണമാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു. സാമൂഹ്യശാസ്ത്ര പരീക്ഷയിൽ "ബിജെപിയുടെ അഞ്ച് സവിശേഷതകള്" എഴുതാൻ നിർബന്ധമായും എഴുതേണ്ട അഞ്ച് മാര്ക്കിന്റെ ചോദ്യമായാണ് ഉൾപ്പെടുത്തിയത്. ലോകത്തെല്ലാ ഏകാധിപധികളും ചരിത്രം തിരുത്തിയെഴുതിയിട്ടുണ്ട്. മോഡിയും ആർഎസ്എസും ശ്രമിക്കുന്നതും ചരിത്രത്തെ കാവിവൽക്കരിക്കാനും, രാജ്യത്തിന്റെ മതനിരപേക്ഷത തകർക്കാനുമാണ്. ഇത്തരം നീക്കങ്ങൾക്ക് എതിരെ രാജ്യത്തെ മതനിരപേക്ഷ ശക്തികൾ ഒറ്റക്കെട്ടായി പ്രതിഷേധിക്കണം. ഭരണഘടനയെയും രാജ്യത്തിന്റെ മത നിരപേക്ഷ മൂല്യങ്ങളെയും സംരക്ഷിക്കാൻ ജനാധിപത്യ പ്രക്ഷോഭങ്ങൾ കൂടുതൽ ശക്തിപ്പെടുത്താൻ രാജ്യമാകെ തയ്യാറാകണം. ചരിത്രത്തിൽ നല്ലതൊന്നും അവകാശപ്പെടാനില്ലാത്തവർ അധികാരമുപയോഗിച്ചു സ്വയം പുതിയ ചരിത്രം നിർമ്മിക്കാൻ ഏറെക്കാലമായി ശ്രമിക്കുകയാണ്. ആർഎസ്എസിന്റെ ഏജൻസിയായി സിബിഎസ്ഇ അധഃപതിച്ചിരിക്കുന്നു. സിബിഎസ്ഇ നടപടിയിൽ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.

from Kerala || Deshabhimani ​Online ​News https://ift.tt/2Qu5eoL
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages