തിരുവനന്തപുരം> അന്താരാഷ്ട്ര വനിത വാരാചരണത്തോടനുബന്ധിച്ച് സംസ്ഥാന വനിത ശിശു വികസന വകുപ്പിന്റെ നേതൃത്വത്തില് ഇന്ന് വനിതകളുടെ ഇരുചക്രറാലി നടത്തുന്നു. വൈകിട്ട് 4.30ന് വെള്ളയമ്പലം മാനവീയം വീഥിയില് നിന്നുമാണ് ഇരുചക്രവാഹന റാലി തുടങ്ങുക.
സ്ത്രീകള്ക്ക് സ്വതന്ത്രവും നിര്ഭയവും സുരക്ഷിതവുമായ സഞ്ചാര സ്വാതന്ത്ര്യമുറപ്പാക്കല്, മദ്യത്തിനും മയക്കുമരുന്നിനുമെതിരായ നിതാന്ത ജാഗ്രതയുണര്ത്തല്, തുല്യ നീതി അവസര സമത്വം എന്നിവ എല്ലാ മേഖലകളിലും നടപ്പിലാക്കല് തുടങ്ങിയ സന്ദേശമുള്ക്കൊള്ളുന്നതാണ് റാലി.
നഗരത്തിന്റെ വിവിധ കേന്ദ്രങ്ങള് സന്ദര്ശിച്ച് മാനവീയം വീഥിയിലെ നീര്മാതളച്ചുവട്ടില് റാലി എത്തിച്ചേരും. തുടര്ന്ന് വിവിധ സാംസ്കാരിക പരിപാടികള് നടക്കും. ഈ പരിപാടി വലിയ വിജയമാക്കാന് എല്ലാവരുടേയും സഹകരണം ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന മന്ത്രി കെ കെ ശൈലജ അഭ്യര്ത്ഥിച്ചു.
from Kerala || Deshabhimani Online News https://ift.tt/38hqDHN
via IFTTT
No comments:
Post a Comment