മുതിർന്ന പൗരൻമാർ ബാങ്കുകളിലെത്തരുത്‌, ഒരേ സമയം അഞ്ചിലധികം ഇടപാടുകാർ ഒരു ശാഖയിൽ പ്രവേശിക്കരുത്: ബെഫി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, March 29, 2020

മുതിർന്ന പൗരൻമാർ ബാങ്കുകളിലെത്തരുത്‌, ഒരേ സമയം അഞ്ചിലധികം ഇടപാടുകാർ ഒരു ശാഖയിൽ പ്രവേശിക്കരുത്: ബെഫി

തിരുവനന്തപുരം > ബാങ്കുകളിൽ തിരക്കുണ്ടാകാതെ ഉപഭോക്താക്കൾ ശ്രദ്ധിക്കണമെന്ന് ബെഫി അഭ്യർത്ഥിച്ചു. കേരള സർക്കാർ പ്രഖ്യാപിച്ച സാമൂഹ്യക്ഷേമ പെൻഷൻ, വനിതകൾക്ക് ജൻധൻ അക്കൗണ്ടുകളിലേക്ക് കേന്ദ്ര സർക്കാർ അനുവദിച്ച പണം, മറ്റ് സർവ്വീസ് പെൻഷനുകൾ ഇവയെല്ലാം അർഹതപ്പെട്ടവരുടെ അക്കൗണ്ടുകളിൽ വരവ് വച്ച് കഴിഞ്ഞിട്ടുണ്ട്. സ്വാഭാവികമായും വരും ദിവസങ്ങളിൽ ബാങ്ക് ശാഖകളിൽ തിരക്ക് അനുഭവപ്പെടാൻ സാധ്യതയുണ്ട്. അക്കൗണ്ടിൽ പണമെത്തിയോ എന്നറിയുന്നതിനും പാസ് ബുക്ക് പതിക്കുന്നതിന് മാത്രമായും ശാഖകൾ സന്ദർശിക്കുന്നത് ഒഴിവാക്കണം.

പണം എത്തിയോ എന്നത് ഫോൺ ചെയ്തോ അതാത് ബാങ്കുകൾ നല്കിയിരിക്കുന്ന മിസ്ഡ് കോൾ സൗകര്യമുപയോഗിച്ചോ പരിശോധിക്കാവുന്നതാണ്. സമ്പൂർണ ഷട്ട് ഡൗൺ സാഹചര്യത്തിൽ പണം ആവശ്യമുണ്ടെങ്കിൽ മാത്രമേ എടുക്കേണ്ടതുള്ളു. എടിഎം സൗകര്യം ഉള്ളവർക്ക് ഏത് എടിഎം കൗണ്ടറുകളിലൂടെയും പണം പിൻവലിക്കാവുന്നതാണ്.

എടിഎം ഉപയോഗിക്കുമ്പോഴും എല്ലാ സുരക്ഷാ മുൻകരുതലും എടുക്കാൻ മറക്കരുത്. മുതിർന്ന പൗരൻമാർ ശാഖകളിലെത്തുന്നത് പരമാവധി ഒഴിവാക്കണം. ഒരേ സമയം അഞ്ചിലധികം ഇടപാടുകാർ ഒരു ശാഖയിൽ പ്രവേശിക്കരുത്. പണം എടുക്കുക, നിക്ഷേപിക്കുക, ചെക്ക് ക്ലിയറിംഗ്, റെമിറ്റൻസ്, സർക്കാർ ഇടപാടുകൾ എന്നീ സേവനങ്ങൾ മാത്രമേ ഷട്ട്ഡൗൺ കാലത്ത് ലഭ്യമാവുകയുള്ളൂ. പാസ് ബുക്ക് പ്രിൻ്റിംഗ് ഉൾപ്പടെയുള്ളവ ഷട്ട് ഡൗൺ കാലാവധിക്കു ശേഷമേ ലഭ്യമാവുകയുള്ളു. പനി, ചുമ, തൊണ്ട വേദന, മൂക്കൊലിപ്പ് എന്നിവയുള്ളവർ ഈ കാലയളവിൽ ബാങ്ക് ശാഖകൾ സന്ദർശിക്കരുത്. ഭരണാധികാരികൾ നിർദ്ദേശിച്ച പ്രകാരം വീടുകളിൽ നിന്ന് കഴിവതും പുറത്തിറങ്ങാതെ ഓൺലൈൻ സംവിധാനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിന് ഇടപാടുകാർ തയ്യാറാകണമെന്ന് അഭ്യർത്ഥിക്കുന്നു.

ബാങ്കുകളിൽ പണിയെടുക്കുന്ന സ്ഥിരം ജീവനക്കാരും കോൺട്രാക്ട്, ദിവസക്കൂലി അടിസ്ഥാനത്തിൽ പണിയെടുക്കുന്നവരും എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും കൃത്യമായി പാലിക്കുന്നു എന്ന് ഉറപ്പു വരുത്തണം. എല്ലാ ജീവനക്കാരും മാസ്ക് ധരിക്കണം. കറൻസി കൈകാര്യം ചെയ്യുന്നവർ കൈയുറ ധരിക്കാനും മറക്കരുത്. കൈകൾ ഇടക്ക് സോപ്പുപയോഗിച്ച് കഴുകണം. ഓർക്കുക ഒരു അസുഖ ബാധിതൻ ശാഖ സന്ദർശിക്കുകയോ ശാഖയിലെ ഒരു ജീവനക്കാരൻ അസുഖബാധിതനാവുകയോ ചെയ്താൽ ആ ശാഖയിലെ എല്ലാ ജീവനക്കാരും ക്വാറൻ്റയിനിൽ പ്രവേശിക്കാൻ നിർബന്ധതിരാകും. ഇത് പ്രസ്തുത ശാഖയുടെ തുടർന്നുള്ള പ്രവർത്തനത്തെയും ബാധിക്കും. ബാങ്കിങ് ഇടപാടുകൾ തടസ്സമില്ലാതെ തുടർച്ചയായി ലഭ്യമാക്കുന്നതിന് ശാഖകളിലെ തിരക്ക് പരമാവധി കുറച്ച് ശാരീരിക അകലം പാലിച്ച് എല്ലാ വിഭാഗം ജനങ്ങളും സഹകരിക്കണം എന്ന് അഭ്യർത്ഥിക്കുന്നതായി പ്രസിഡന്റ് ടി നരേന്ദ്രൻ, ജനറൽ സെക്രട്ടറി എസ് എസ് അനിൽ എന്നിവർ വാർത്താക്കുറിപ്പിൽ പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/33USAVp
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages