ബ്രിട്ടന്‍ സ്വദേശിയെയും ഭാര്യയെയും ഐസൊലേഷനിലേക്ക് മാറ്റി; വിമാനത്തിലെ മുഴുവന്‍ യാത്രക്കാരെയും പരിശോധിക്കുന്നു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, March 15, 2020

ബ്രിട്ടന്‍ സ്വദേശിയെയും ഭാര്യയെയും ഐസൊലേഷനിലേക്ക് മാറ്റി; വിമാനത്തിലെ മുഴുവന്‍ യാത്രക്കാരെയും പരിശോധിക്കുന്നു

കൊച്ചി > കോവിഡ് 19 രോഗബാധിതനായിരിക്കെ കൊച്ചിയില് നിന്ന് ദുബായിലേക്ക് കടക്കാന് ശ്രമിച്ച ബ്രിട്ടീഷ് വിനോദ സഞ്ചാരിയെയും ഭാര്യയെയും ഐസൊലേഷനിലേക്ക് മാറ്റി. കളമശേരി മെഡിക്കല് കോളേജ് ആശുപത്രിയിലെ ഐസൊലേഷന് വാര്ഡിലേക്കാണ് ഇരുവരെയും മാറ്റിയിരിക്കുന്നത്. കൂടെയുള്ള 17 പേരെ ഇവര് താമസിച്ച മൂന്നാറിലെ ഹോട്ടലിലേയ്ക്ക് മാറ്റും. ഇവര് കയറിയ വിമാനത്തിലെ മുഴുവന് യാത്രക്കാരെയും പരിശോധിച്ച് വരികയാണ്.

കെടിഡിസിയുടെ മൂന്നാര് ടീ കൗണ്ടി റിസോര്ട്ടില് താമസിച്ചിരുന്ന ഇവര് 10 -ാം തീയതി മുതല് ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലായിരുന്നു. തുടര്ന്ന് നടത്തിയ പരിശോധനയില് ആദ്യഘട്ടത്തില് ഇയാളുടെ ഫലം നെഗറ്റീവ് ആയിരുന്നു. എന്നാല് അടുത്ത ഫലം കൂടി ലഭിച്ചതിന് ശേഷം മാത്രമേ ഇവിടം വിടാവൂ എന്ന കര്ശന നിര്ദേശം ഉണ്ടായിരുന്നു. ആരോഗ്യവകുപ്പിന്റെ നിര്ദേശം മറികടന്ന് റിസോര്ട്ട് ഉടമകളുമായി വഴക്കിട്ടാണ് ഇവര് പുറത്തേക്ക് കടന്നത് എന്നാണ് റിപ്പോര്ട്ടുകള്. ട്രാവല് ഏജന്റ് ഇവരെ കൂട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്ന് ദേവികുളം സബ്കളക്ടര് പറഞ്ഞു.

വിമാനത്താവളത്തിലെ പ്രാഥമിക പരിശോധനകള്ക്ക് ശേഷമാണ് ഇവര് വിമാനത്തിലേക്ക് കയറിയത്. ഇതിന് ശേഷമാണ് ഇയാളുടെ പരിശോധന ഫലം പോസിറ്റീവ് ആണ് എന്ന വിവരം ലഭിക്കുന്നത്. തുടര്ന്ന് വിദേശികളുടെ സംഘത്തെ വിമാനത്തില് നിന്ന് തിരിച്ചിറക്കുകയായിരുന്നു.

മൂന്നാറില് ഉന്നതതലയോഗം

ബ്രിട്ടീഷ് പൗരന് കൊറോണ സ്ഥിരീകരിച്ചതിനു പിന്നാലെ മൂന്നാറിലെ വിദേശികളുടെ പൂര്ണവിവരങ്ങള് ശേഖരിക്കുന്നു. വിദേശികള് താമസിച്ചിരുന്ന കെടിഡിസി ടീ കൗണ്ടി ഹോട്ടല് അടച്ചു. ജീവനക്കാരെ ഐസലേഷനിലാക്കി. മന്ത്രി എം എം മണിയുടെ നേതൃത്വത്തില് ഇടുക്കിയില് ഉന്നതതലയോഗം ചേരുകയാണ്.



from Kerala || Deshabhimani ​Online ​News https://ift.tt/2TQg76j
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages