ഇ വാർത്ത | evartha
രോഗം ഭേദമായവർക്ക് വീണ്ടും കൊറോണ: ചെെനയിൽ നിന്നും ഞെട്ടിക്കുന്ന വാർത്ത

കൊറോണ രോഗം ഭേദമായവർക്ക് വീണ്ടും കൊറോണ രോഗം പിടിപെടുന്നതായി റിപ്പോർട്ടുകൾ മൂന്ന് മുതല്‍ 10 ശതമാനം പേരില്‍ വീണ്ടും കൊറോണ സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരിക്കുന്നത്. കൊറോണ സംഹാര താണ്ഡവമാടിയ ചൈനയിലെ വുഹാനില്‍ നിന്നാണ് ഞെട്ടിക്കുന്ന ഈ റിപ്പോര്‍ട്ടുകള്‍.
രോഗം ആദ്യമായി തിരിച്ചറിഞ്ഞ ടോങ്ജി ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത 145 രോഗികളില്‍ അഞ്ചുപേരില്‍ വീണ്ടും രോഗ ബാധ സ്ഥിരീകരിച്ചു.
ആശുപത്രികളില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത 80 മുതല്‍ 90 ശതമാനം പേരില്‍ ഒരുമാസത്തിന് ശേഷം നടത്തിയ പരിശോധനയില്‍ കൊറോണ വൈറസ് കണ്ടെത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.
കൊറോണയില്‍ നിന്ന് മോചിതരായവരില്‍ വീണ്ടും വൈറസ് ബാധ കണ്ടെത്തിയത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.
Copyright © 2020 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2xwvhF2
via IFTTT
No comments:
Post a Comment