കൊച്ചി> ഹൈക്കോടതിയിൽ നാല് ജഡ്ജിമാർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു.ടി ആർ രവി, ബെച്ചു കുര്യൻ തോമസ്, പി.ഗോപിനാഥ്, എം.ആർ അനിത എന്നിവർക്ക് ചീഫ് ജസ്റ്റീസ് എം മണികുമാർ സത്യവാചകം ചൊല്ലിക്കൊടുത്തു
അഡ്വക്കേറ്റ് ജനറൽ സി.പി.സുധാകരപ്രസാദ്, അഭിഭാഷക അസോസിയേഷൻ പ്രസിഡൻറ് ലക്ഷമി നാരായണൻ എന്നിവർ സംസാരിച്ചു.
പാലക്കാട് ശ്രീകൃഷ്ണപുരം പെരുമാങ്ങോട് തെക്കേവാര്യത്ത് കുടുംബാംഗമായ ടി.ആർ. രവി പരേതനായ ആര്യവൈദ്യൻ ടി.ആർ. രാഘവവാരിയരുടെ മകനാണ്. 1989 ൽ ഹൈക്കോടതിയിൽ പ്രാക്ടീസ് തുടങ്ങി. 2004- 06 ൽ സീനിയർ ഗവ. പ്ലീഡറും സ്പെഷൽ ഗവ. പ്ലീഡറുമായി.
റിട്ട. സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് കെ.ടി. തോമസിന്റെ മകനായ ബെച്ചു കുര്യൻ തോമസ് 1996ൽ ഹൈക്കോടതിയിൽ അഭിഭാഷകനായി. 2015 ൽ സീനിയർ അഭിഭാഷകനായ അദ്ദേഹം സുപ്രീം കോടതിയിലും പ്രാക്ടീസ് ചെയ്തു.
കൊച്ചിയിൽ വളഞ്ഞമ്പലത്തെ പെരിഞ്ചേരി കുടുംബാംഗമായ പി. ഗോപിനാഥ് പരേതനായ എ.ജി. നായരുടെ മകനാണ്. 1996 ൽ പ്രാക്ടീസ് തുടങ്ങിയ അദ്ദേഹം 2018 ൽ ഹൈക്കോടതിയിൽ സീനിയർ അഭിഭാഷകനായി. മേനോന് ആന്ഡ് പൈ അസോസിയേറ്റ്സിന്റെ പാര്ട്ണറാണ്.
തൃശൂർ കുഴിക്കാട്ടുശേരി എം.കെ. രാമന്റെ മകളായ എം.ആർ. അനിത 1991 ൽ കൊച്ചി അഡീഷനൽ മുൻസിഫ് ആയി. 2016 ഒക്ടോബർ മുതൽ കോഴിക്കോട് ജില്ലാ ജഡ്ജി.
from Kerala || Deshabhimani Online News https://ift.tt/2TL4CMr
via IFTTT
No comments:
Post a Comment