രോഗ ലക്ഷണമുള്ള കുട്ടികള്‍ എസ്എസ്എല്‍സി പരീക്ഷ എഴുതേണ്ട; പ്രത്യേക സംവിധാനം ഒരുക്കുമെന്ന് കലക്ടര്‍ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, March 8, 2020

രോഗ ലക്ഷണമുള്ള കുട്ടികള്‍ എസ്എസ്എല്‍സി പരീക്ഷ എഴുതേണ്ട; പ്രത്യേക സംവിധാനം ഒരുക്കുമെന്ന് കലക്ടര്‍

ഇ വാർത്ത | evartha
രോഗ ലക്ഷണമുള്ള കുട്ടികള്‍ എസ്എസ്എല്‍സി പരീക്ഷ എഴുതേണ്ട; പ്രത്യേക സംവിധാനം ഒരുക്കുമെന്ന് കലക്ടര്‍

പത്തനംതിട്ട ജില്ലയില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് മുതല്‍ മൂന്നു ദിവസത്തേക്ക് അവധി പ്രഖ്യാപിച്ചു. അംഗന്‍വാടി, പോളിടെക്‌നിക്, പ്രൊഫഷണല്‍ കോളജ്, എയ്ഡഡ് അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ ഉള്‍പ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്.

ചൊവ്വാഴ്ച നടക്കാനിരിക്കുന്ന എസ്എസ്എല്‍സി പ്ലസ് ടു പരിക്ഷകള്‍ക്ക് മാറ്റമില്ല. എന്നാല്‍ രോഗബാധിതരുമായി അടുത്തിടപഴകി രോഗ ലക്ഷണമുള്ള കുട്ടികള്‍ പരീക്ഷ എഴുതാന്‍ പാടുള്ളതല്ല. ഇവര്‍ക്ക് സേ പരീക്ഷ എഴുതാനുള്ള സൗകര്യം ഒരുക്കും. രോഗബാധിതരുമായി അകന്ന് ഇടപഴകിയവര്‍ക്ക് അതേ സ്‌കൂളില്‍ പ്രത്യേകം പരീക്ഷ എഴുതാനുള്ള സൗകര്യം ഒരുക്കും.

പരീക്ഷ സെന്ററുകളില്‍ മാസ്‌കും സാനിറ്റൈസറും ലഭ്യമാക്കും. സര്‍ക്കാര്‍ വിദ്യാഭാസ സ്ഥാപനങ്ങളില്‍ പി.ടി.എ യുടെ നേതൃത്വത്തില്‍ മാസ്‌കും സാനിട്ടൈസറും ലഭ്യമാക്കണം. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിര്‍ബസമായും മാസ്‌കും സാനിട്ടൈസറും ലഭ്യമാക്കണമെന്നും കലക്ടര്‍ അറിയിച്ചു.

Copyright © 2020 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2IwP2Pa
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages