ഇ വാർത്ത | evartha
കൊറോണക്കാലത്ത് അവശ്യസാധനങ്ങൾ വാങ്ങാൻ പുറത്ത് പോകുന്നവർ ശ്രദ്ധിക്കുക!

ലോകരാജ്യങ്ങളെയാകമാനം പ്രതിസന്ധിയിലാഴ്ത്തി കൊരോണ വൈറസ് വ്യാപിക്കുകയാണ്. ഈ സാഹചര്യത്തിൽ മുൻകുതലെന്നോണം ഇന്ത്യയുൾപ്പെടെ പല രാജ്യങ്ങളും സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു കഴിഞ്ഞു.അത്യാവശ്യ ഘട്ടങ്ങളിലല്ലാതെ വീടിനു പുറത്തിറങ്ങകരുതെന്നാണ് ജനങ്ങൾക്ക് നൽകിയിരിക്കുന്ന നിർദേശം.
അവശ്യ സാധനങ്ങൾ വാങ്ങാൻ ജനങ്ങൾ പുറത്തിറങ്ങിയേ സാധിക്കൂ എന്ന സാഹചര്യവും ഉണ്ട്. അത്തരത്തിൽ പുറത്തിറങ്ങേണ്ടതായി വന്നാൽ നാം പാലിക്കേണ്ട മുൻകരുതലുകളുണ്ട്. അത്യാവശ്യ സാധനങ്ങൾ വാങ്ങുന്നതിനായി കടകളിലും മറ്റും പോകുന്നവർ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്.
തിരക്കില്ലാത്ത സമയം തെരഞ്ഞെടുക്കുക
വീട്ടിലെ ഏതെങ്കിലും ഒരു അംഗം മാത്രമേ സൂപ്പര്‍മാര്‍ക്കറ്റ് അല്ലെങ്കില്‍ ഫാര്‍മസി സന്ദര്‍ശിക്കുന്നുള്ളൂവെന്ന് ഉറപ്പാക്കുക. ഏത് സമയത്തും 30 ശതമാനത്തില്‍ കൂടുതല്‍ ആളുകള്‍ക്ക് പ്രവേശനമില്ലാത്തതിനാല്‍ തിരക്കൊഴിഞ്ഞ സമയം സ്വയം കണ്ടെത്തി തെരഞ്ഞെടുക്കുന്നതായിരിക്കും ഉചിതം. പ്രവേശിക്കാന്‍ കുറച്ചുസമയം കാത്തിരിക്കേണ്ടി വന്നാലും അസ്വസ്ഥരാകാതിരിക്കുക.
ആവശ്യമെങ്കിൽ മാസ്കുകൾ ധരിക്കുക
മാസ്ക് ധരിക്കുന്ന കാര്യത്തില്‍ ഇപ്പോഴും എല്ലാവര്ക്കും സംശയം തന്നെയാണ്. പനി, ജലദോഷം, ചുമ എന്നിവയുള്ള രോഗിയോ വിട്ടുമാറാത്ത രോഗങ്ങള്‍ ബാധിച്ചവരോ ആണെങ്കില്‍ മാത്രമേ ഇത് ബാധകമാകൂ.അതുകൊണ്ടു തന്നെ അത്തരം രോഗ ലക്ഷണങ്ങളുണ്ടെങ്കില്‍ മാത്രം മാസ്ക് ധരിച്ചാല്‍ മതിയാകും.
ഗ്ലൗസുകൾ ഉപയോഗിക്കേണ്ടതുണ്ടോ?
ഷോപ്പിങ്ങിന് പോകുമ്പോള്‍ കൈയുറകള്‍ ധരിക്കുന്നത് ഒരു ഉല്പന്നവുമായോ ഉപരിതലവുമായോ നേരിട്ട് ബന്ധപ്പെടുന്നതില്‍നിന്ന് നമ്മളെ തടയുന്നു. മാത്രമല്ല, വൈറസ് പടരുന്നത് തടയുന്നതിനും ഗ്ലൗസ് ധരിക്കുന്നത് പ്രയോജനം ചെയ്യും. ഡിസ്പോസിബ്ള്‍ ഗ്ലൗസുകള്‍ ധരിക്കുന്നവർ അവ സുരക്ഷിതമായി ഉപേക്ഷിക്കുവാനും ശ്രദ്ധിക്കണം.
ഉപരിതല സ്പര്‍ശനം പ്രശ്നമാണോ?
കൊറോണ വൈറസ് ഒരു ഉപരിതലത്തില്‍ നന്നായി ജീവിക്കുന്നതായാണ് പറയപ്പെടുന്നത്. പഠനപ്രകാരം വൈറസിന് പ്ലാസ്റ്റിക്, സ്റ്റെയിന്‍ലെസ് സ്റ്റീല്‍ എന്നിവയില്‍ രണ്ട് മുതല്‍ മൂന്നു ദിവസം വരെയും കടലാസില്‍ 24 മണിക്കൂര്‍ വരെയും ചെമ്പിൽ നാല് മണിക്കൂര്‍ വരെയും ജീവിക്കാം കഴിയുമെന്ന് പറയുന്നുണ്ട്. അതിനാല്‍ നിങ്ങളുടെ കൈകളാല്‍ ഏതെങ്കിലും തരത്തിലുള്ള ഉപരിതല സ്പര്‍ശനം നടത്തുന്നത് ഒഴിവാക്കുക. അതിനു ശേഷം വീട്ടിലെത്തി കൈകള്‍ വൃത്തിയായി കഴുകുന്നതുവരെ മുഖം കൈകൊണ്ട് തൊടരുത്.
ഉപയോഗിക്കുന്ന ട്രോളി വൃത്തിയുള്ളതായിരിക്കണം
ഷോപ്പിങ്ങിന് വൃത്തിയുള്ള ട്രോളി അല്ലെങ്കില്‍ ബാസ്ക്കറ്റാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കുക. മിക്ക സൂപ്പര്‍മാര്‍ക്കറ്റുകളിലും ട്രോളികളും ഉപയോഗശേഷം പൂര്‍ണമായും അണുമുക്തമാക്കുന്നുണ്ട്.
പണമിടപാടുകൾ എങ്ങനെ നടത്താം ?
പണമിടപാടുകള്‍ ഒഴിവാക്കുന്നത് തന്നെയാണ് നല്ലത്. മറ്റ് മാര്‍ഗമില്ലെങ്കില്‍ മാത്രം കറന്‍സി ഉപയോഗിക്കാം. എന്നാല്‍ വൃത്തിയായി കൈ കഴുകണം. ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ വഴിയോ ഓണ്‍ലൈന്‍ പേ പ്ലാറ്റ്ഫോമുകള് വഴിയോ ഷോപ്പിങ് നടത്തുന്നത് ശീലമാക്കുക.
അവസാന നിമിഷത്തിലെ തിരക്ക് ഒഴിവാക്കുക
മിക്ക സൂപ്പര്‍മാര്‍ക്കറ്റുകളും ഈ ദിവസങ്ങളില്‍ വൈകുന്നേരം തന്നെ അടയ്ക്കും. അതിനാല്‍, അവസാന നിമിഷത്തെ ഷോപ്പിങ് ഒഴിവാക്കുക. നേരത്തേ സ്റ്റോറുകളിലെത്തി ആവശ്യമായ സാധനങ്ങള്‍ സാവകാശം തെരഞ്ഞെടുത്ത് മടങ്ങാം.
അകലം പാലിച്ചേ പറ്റൂ
സാമൂഹിക സമ്പര്‍ക്കം ഇല്ലാതാക്കുകയാണ് വൈറസ് വ്യാപനം തടയാനുള്ള പ്രധാന പോംവഴി. സാമൂഹിക അകലം പാലിക്കുന്ന മര്യാദകളെ ബഹുമാനിക്കുക. ഷോപ്പിങ്ങില്‍ സാധനങ്ങള്‍ തിരയുമ്പോഴും ഉല്പന്നങ്ങള് എടുക്കുമ്ബോഴും മറ്റു ആളുകളുമായി കൂടുതല്‍ അടുക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ഉപഭോക്താക്കള്‍ക്ക് കാഷ്കൗണ്ടറുകളില് നില്‍ക്കേണ്ട സ്ഥലങ്ങള്‍ മിക്ക സൂപ്പര്‍മാര്‍ക്കറ്റുകളിലും അടയാളപ്പെടുത്തിയിട്ടുണ്ട്. നമുക്ക് മുന്നിലോ പിന്നിലോ നില്ക്കുന്ന ആള് 1.5 മുതല്‍ രണ്ട് മീറ്റര്‍ വരെ ദൂരത്തിലാണെന്ന് ഉറപ്പാക്കാം. മുന്നിലുള്ള ഉപഭോക്താവ് കൗണ്ടര്‍ വിടുന്നതുവരെ കാത്തിരിക്കുക. മാത്രമല്ല, കാഷ്യറില്നിന്നും അകലം പാലിക്കാന്‍ ശ്രമിക്കുക.
വീട്ടിലെത്തിയാലും കൈ കഴുകുക
സാധനങ്ങളുമായി വീട്ടിലെത്തിയാല്‍ ആദ്യം ചെയ്യേണ്ടത് സോപ്പും വെള്ളവും ഉപയോഗിച്ച് കൈകള്‍ നന്നായി കഴുകലാണ്. കൂടാതെ, പച്ചക്കറികളും പഴങ്ങളും റഫ്രിജറേറ്ററില്‍ ഇടുന്നതിനുമുമ്ബ് ശുദ്ധജലത്തില്‍ നന്നായി കഴുകുക. ഷോപ്പിങ് ബാഗുകളും കവറുകളും സുരക്ഷിതമായി ഉപേക്ഷിക്കുക.
ടെന്‍ഷന്‍ വേണ്ട
ടെന്ഷനോടെ ഷോപ്പിങ് നടത്തുന്നതും ആലോചനയില്ലാതെ സാധനങ്ങള്‍ തെരഞ്ഞെടുക്കുന്നതും ഒഴിവാക്കണം. ഇതിനായി മുന്‍കൂട്ടി ആവശ്യമുള്ളവയുടെ ഒരു പട്ടിക ഉണ്ടാക്കുക. ആവശ്യമുള്ളത് കൃത്യമായി അറിയുകയും സൂപ്പര്‍മാര്‍ക്കറ്റില്‍ കഴിയുന്നത്ര സമയം ചെലവഴിക്കുകയും ചെയ്യുക. നന്നായി ആലോചിച്ച് ലിസ്റ്റ് തയാറാക്കിയാല്‍ സൂപ്പര്‍മാര്‍ക്കറ്റ് സന്ദര്‍ശനങ്ങളുടെ എണ്ണം പരിമിതപ്പെടുത്താനും സഹായിക്കും.
Copyright © 2020 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2X5KSpQ
via IFTTT
No comments:
Post a Comment