ഹരിപ്പാട് > ബൈക്ക് യാത്രികനായ യുവാവ് കാറിടിച്ചു തെറിച്ചു വീണു മരിച്ചു. താമല്ലാക്കൽ തെക്ക് അമ്പീ ത്തറയിൽ ഉത്തമൻ്റെ മകൻ അനീഷ് ഉത്തമൻ (25) ആണ് മരിച്ചത്
ദേശീയ പാതയിൽ നാരകത്തറ ജംഗ്ഷനു വടക്ക് വെള്ളിയാഴ്ച പുലർച്ചെ 3.30നായിരുന്നു സംഭവം. ഇടിയുടെ ആഘാതത്തിൽ റോഡരുകിലെ കുറ്റിക്കാട്ടിലേക്ക് അനീഷ് തെറിച്ചു വീഴുകയായിരുന്നു. അപകടത്തിനു ശേഷം നിർത്താതെ പോയ കാർ ആലപ്പുഴ സൗത്ത് പോലീസ് പിടികൂടുകയായിരുന്നു.കാറിൻ്റെ ചില്ല് പൊട്ടുകയും അനീഷിൻ്റെ ബാഗ് കാറിൽ തൂങ്ങി കിടക്കുന്നതും കണ്ട് സംശയം തോന്നി പോലീസ് ചോദ്യം ചെയ്തതോടെയാണ് അപകടം വിവരം അറിയുന്നത്. ആലപ്പുഴ പോലീസ് വിവരം നൽകി ഹരിപ്പാട് പോലീസ് അപകടസ്ഥലത്തെത്തിയപ്പോഴേക്കും ചോര വാർന്ന്മ രണം സംഭവിച്ചിരുന്നു. മൃതദേഹം ഹരിപ്പാട് താലുക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഒരു പത്രസ്ഥാപനത്തിലെ ഫീൽഡ് പ്രമോട്ടറായിരുന്നു അനീഷ് . പത്ര ഏജൻറായ അച്ഛൻ്റെ പത്രക്കെട്ടുകൾ ഡാണാപ്പടിയിൽ നിന്നെട്ത്തിട്ട് മടങ്ങി വരുമ്പൊഴായിരുന്നു അപകടം . അമ്മ : പ്രമീള, സഹോദരി :അനീഷfrom Kerala || Deshabhimani Online News https://ift.tt/2WQejfB
via IFTTT
No comments:
Post a Comment