എസ്‌എഫ്‌ഐ ഇടുക്കി മുൻ ജില്ലാ സെക്രട്ടറി സാജൻ മാത്യു നിര്യാതനായി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, March 6, 2020

എസ്‌എഫ്‌ഐ ഇടുക്കി മുൻ ജില്ലാ സെക്രട്ടറി സാജൻ മാത്യു നിര്യാതനായി

കട്ടപ്പന > എസ്എഫ്ഐ ഇടുക്കി മുൻ ജില്ലാ സെക്രട്ടറി സാജൻ മാത്യു നിര്യാതനായി. ശനിയാഴ്ച പുലർച്ചെ തിരുവല്ല ബിലീവേഴ്സ് ആശുപത്രിയിലായിരുന്നു അന്ത്യം. ദീർഘനാളായി കിടപ്പിലായിരുന്നു. 2012 സെപ്റ്റംബറിൽ തമിഴ്നാട്ടിൽ വെച്ച് നടന്ന എസ്എഫ്ഐ അഖിലേന്ത്യാ സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങുമ്പോഴാണ് സാജനും സംഘവും സഞ്ചരിച്ച വാഹനം അപകടത്തിൽ പെടുന്നത്. കൂടെയുണ്ടായിരുന്ന രണ്ടു പേർ മരണത്തിന് കീഴടങ്ങി. സാജൻ അരയ്ക്ക് താഴെ തളർന്ന് കിടപ്പിലുമായി.

സാജന്റെ ചികത്സക്കും മറ്റുമായി ഇടുക്കിയിലെ പാർട്ടിയും വർഗ്ഗബഹുജന സംഘടനകളും സ്വീകരിച്ച നടപടികൾ മാതൃകാപരമായിരുന്നു. പഴയ സഹപ്രവർത്തകർ സുഹൃത്ത് വേദി രൂപീകരിച്ച് സഹായങ്ങൾ നൽകിപ്പോന്നു. എന്നാൽ ആരോഗ്യനില മോശമായതിനെത്തുടർന്ന് ഇന്ന് പുലർച്ചേ തിരുവല്ല ബിലിവേഴ്സ് ഹോസ്പിറ്റലിൽ വച്ച് സാജൻ മരണത്തിന് കീഴടങ്ങി.



from Kerala || Deshabhimani ​Online ​News https://ift.tt/2x9Xnpx
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages