കൊറോണ: ആശുപത്രിയിൽനിന്നും ചാടിപോയ യുവാവിനെ തിരിച്ചെത്തിച്ചു ; നടപടിയെടുക്കുമെന്ന്‌ കലക്‌ടർ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, March 9, 2020

കൊറോണ: ആശുപത്രിയിൽനിന്നും ചാടിപോയ യുവാവിനെ തിരിച്ചെത്തിച്ചു ; നടപടിയെടുക്കുമെന്ന്‌ കലക്‌ടർ

പത്തനംതിട്ട> അഞ്ച് പേർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ച പത്തനംതിട്ടയിൽ ആശുപത്രിയിൽനിന്നും നിരീക്ഷണത്തിനിടെ കടന്നുകളഞ്ഞ യുവാവിനെ തിരിച്ചെത്തിച്ചു. റാന്നിയിലെ ഇയാളുടെ വീട്ടിൽ നിന്നാണ് യുവാവിനെ കണ്ടെത്തിയത്. യുവാവിനെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പത്തനംതിട്ട ജനറല് ആശുപത്രിയിൽ പരിശോധനയിലിരുന്ന യുവാവാണ് ഇന്നലെ രാത്രി ആശിപത്രിയില് നിന്ന് ചാടിപോയത്. വെച്ചൂച്ചിറ സ്വദേശിയായിരുന്ന ഇയാൾ ആശുപത്രി അധികൃതർ അറിയാതെയാണ് മുങ്ങിയത്. രോഗബാധിതരായ അഞ്ച് പേരുമായി നേരിട്ടും അല്ലാതെയും ബന്ധപ്പെട്ടവരുടെ സമ്പർക്കപ്പട്ടിക ജില്ലാ ഭരണകൂടം തയ്യാറാക്കിയിരുന്നു. ഇതിൽപ്പെട്ടയാളായിരുന്നു യുവാവ്. പരിശോധനയ്ക്കായി ഇവരെ ഓരോരുത്തരെയായി വിളിച്ചുവരുത്തിയിരുന്നു. പത്തനംതിട്ട ജനറലാശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ എത്തിച്ച ഈ യുവാവ് ആദ്യം രക്തപരിശോധനയ്ക്ക് തയ്യാറായില്ല പിന്നീട് അധികൃതരുടെ ശ്രദ്ധ ഒന്ന് തെറ്റിയപ്പോൾ ഓടിപ്പോവുകയായിരുന്നു.

നീരീഷണത്തിൽനിന്നും ചാടിപോയ യുവാവിനെതിരെ കേസെടുക്കുമെന്നും കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുമായി സഹകരിക്കാത്തവർക്കെതിരെ നിയമനടപടിയെടുക്കുമെന്നും പത്തനംതിട്ട കലക്ടർ പി ബി നൂഹ് അറിയിച്ചു.
അതേസമയം, രോഗം ബാധിച്ചവരുമായി ഇടപഴകിയ 2 വയസുകാരിയെ ഇന്ന് ഐസോലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു.



from Kerala || Deshabhimani ​Online ​News https://ift.tt/2TRQ5yv
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages