കോണ്‍ഗ്രസിനെ എങ്ങനെ വിശ്വസിക്കുമെന്ന് ലീഗ് നേതാവ്; "ബിജെപിയെ നേരിടാന്‍ കരുത്തില്ലാതെ കൂറുമാറുന്നവരുടെ സംഘമായി കോണ്‍ഗ്രസ്' - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, March 15, 2020

കോണ്‍ഗ്രസിനെ എങ്ങനെ വിശ്വസിക്കുമെന്ന് ലീഗ് നേതാവ്; "ബിജെപിയെ നേരിടാന്‍ കരുത്തില്ലാതെ കൂറുമാറുന്നവരുടെ സംഘമായി കോണ്‍ഗ്രസ്'

മലപ്പുറം > കോണ്ഗ്രസിന്റെ തമ്മിലടിയും സംഘപരിവാറിനെ എതിര്ക്കുന്നതിലെ ദൗര്ബല്യവും തുറന്നുകാട്ടി സമസ്ത മുഖപത്രത്തില് മുസ്ലിംലീഗ് നേതാവിന്റെ ലേഖനം. പാര്ടിയെത്തേടി പ്രതിസന്ധിയുടെ കാലം വന്നപ്പോള് കൂറും കടപ്പാടുമില്ലാതെ സ്ഥലംമാറുന്നവരുടെ ഒരു സംഘമായി കോണ്ഗ്രസ് മാറുന്നത് ശോചനീയമാണെന്ന് തുറന്നടിക്കുന്ന ലേഖനം ഇനിയും രാജ്യത്തെ ജനാധിപത്യ വിശ്വാസികള് എങ്ങനെ കോണ്ഗ്രസില് വിശ്വാസമര്പ്പിക്കുമെന്ന് ചോദിക്കുന്നു. 'നാഥനില്ലാക്കളരിയും തുരുമ്പിച്ച ആയുധങ്ങളും' എന്ന തലക്കെട്ടില് യുഎഇ കെഎംസിസി ദേശീയ പ്രസിഡന്റ് പുത്തൂര് റഹ്മാന് എഴുതിയ ലേഖനം 'സുപ്രഭാതം' എഡിറ്റ് പേജിലാണ് പ്രസിദ്ധീകരിച്ചത്.

ജ്യോതിരാദിത്യ സിന്ധ്യ കോണ്ഗ്രസ് പാര്ടി വിട്ടതാണോ, അതിന് നിര്ബന്ധിക്കപ്പെട്ടതാണോ? എന്ന സംശയത്തോടെയാണ് ലേഖനം തുടങ്ങുന്നത്. ദേശീയ നേതാക്കള് ഉള്പ്പെടെ ബിജെപി പാളയത്തിലേക്ക് ചേക്കേറിയപ്പോഴും കോണ്ഗ്രസ് നേതൃത്വം കിഴവന്മാരുടെ ഗ്രൂപ്പുകളിയില് സമയംകളയുകയായിരുന്നു. സിന്ധ്യ ഒരു മോശം നേതാവല്ല. 'കാലം മാറി, രാജ്യവും മാറിയിരിക്കുന്നു. നാം ജനങ്ങളിലേയ്ക്ക് ഇറങ്ങിയേ മതിയാവൂ'. എന്ന അദ്ദേഹത്തിന്റെ മുന്നറിയിപ്പ് ആരും കണക്കിലെടുത്തില്ല.



മതിയായതും ശരിയായതുമായ നേതൃത്വത്തിന്റെ അഭാവത്തിലും കോണ്ഗ്രസ് അടിപതറി നില്ക്കുകയാണ്. നെഹ്റു കുടുംബം പാര്ടിയെ ഒന്നായി നിര്ത്തിയെന്നത് ഒരുപരിധിവരെ ശരിയാണ്. പക്ഷേ, അതുതന്നെയാണ് കോണ്ഗ്രസിന്റെ ദൗര്ബല്യമായി പരിണമിക്കുന്നതും. പ്രതിപക്ഷം എങ്ങനെയിരിക്കണമെന്ന് ആലോചിക്കാന്പോലും കോണ്ഗ്രസിന് കഴിയുന്നില്ല.

പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പോരാട്ടങ്ങളിലൊന്നും കോണ്ഗ്രസ് അതിന്റെ സര്വശേഷിയും സംഭരിച്ച് രംഗത്തുവന്നതേയില്ല. സംഘ്പരിവാറിന്റെ സംവരണവിരുദ്ധത, കശ്മിര് വിഭജനം എന്നിവയില് കടുത്ത നിലപാടുമെടുത്തില്ല. വളരെ ആസൂത്രിതമായരീതിയില് കോണ്ഗ്രസിന്റെ വേരറുക്കുകയാണ് ഇന്ത്യന് ഫാസിസം എന്നത് ഇനിയും തിരിച്ചറിയാത്തത് കോണ്ഗ്രസുകാര് മാത്രമാണെന്നതാണ് ദുഃഖകരം-- ലേഖനം ഓര്മിപ്പിക്കുന്നു.



from Kerala || Deshabhimani ​Online ​News https://ift.tt/2QhDljC
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages