തിരുവനന്തപുരം > ജനങ്ങളോട് അർപ്പണബോധത്തോടെ പ്രവർത്തിച്ച സഹസാമാജികനായിരുന്നു ചവറ എംഎൽഎ എൻ വിജയൻ പിള്ള എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. ചവറ മേഖലയുടെ വികസനത്തിൽ പ്രത്യേകിച്ചും നിയമസഭാംഗമെന്ന നിലയിൽ കേരള വികസനത്തിന് പൊതുവിലും വലിയ സംഭാവനയാണ് അദ്ദേഹം നൽകിയത്. ജനങ്ങളുടെ സ്നേഹാദരങ്ങൾ പിടിച്ചു പറ്റിയ പൊതു പ്രവർത്തകനായിരുന്നു.
രണ്ടു ദശാബ്ദത്തിലേറെ പഞ്ചായത്ത് അംഗമായും ജില്ലാ പഞ്ചായത്ത് അംഗമായും പ്രവർത്തിച്ച വിജയൻ പിള്ള ആശുപത്രിക്കിടക്കയിലും ജനങ്ങളുടെ പ്രശ്നങ്ങളിൽ സജീവ തൽപരനായിരുന്നുവെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.
from Kerala || Deshabhimani Online News https://ift.tt/2IGnuXX
via IFTTT
No comments:
Post a Comment