ഇ വാർത്ത | evartha
കൊറോണ തോൽക്കുന്ന ചിലർ: പയ്യൻമാർ ശല്യം ചെയ്താൽ പെൺകുട്ടികൾ ആസ്വദിക്കുമെന്ന് ടിജി മോഹൻദാസ്

ബിജെപി നേതാവ് ടിജി മോഹൻദാസ് സ്ത്രീകളെ ആക്ഷേപിക്കുന്ന പരാമർശവുമായി രംഗത്ത്. ബസ്സിലും മറ്റും പയ്യൻമാർ ശല്യം ചെയ്താൽ പെൺകുട്ടികൾ ആസ്വദിക്കുമെന്ന മോഹൻദാസിൻ്റെ ട്വീറ്റാണ് വിവാദമായിരിക്കുന്നത്. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി 65 കഴിഞ്ഞവർ പുറത്തിറങ്ങരുതെന്ന നിർദേശത്തിൻ്റെ പശ്ചാത്തലത്തിലാണ് മോഹൻദാസിന്റെ ട്വീറ്റ്.
‘65 കഴിഞ്ഞ കിഴവൻമാർ പുറത്തിറങ്ങരുത് എന്ന് പറഞ്ഞത് നന്നായി. ചെറുപ്പക്കാരികൾക്ക് സ്വസ്ഥമായി ഇറങ്ങി നടക്കാമല്ലോ! കിഴവൻമാർ മഹാശല്യമാണെന്നേ… ഇല്ലേ?’-എന്നായിരുന്നു മോഹൻദാസിന്റെ ആദ്യ ട്വീറ്റ്.
‘ഞാൻ പറഞ്ഞത് സത്യമാണ്. 55-75 വയസ്സുള്ള കിളവൻമാരാണ് ചെറുപ്പക്കാരികളെ ബസിലും മറ്റും ശല്യം ചെയ്യുന്നത്. പയ്യൻമാരെക്കൊണ്ട് അത്രക്ക് പ്രശ്നമൊന്നുമില്ല. ഉണ്ടെങ്കിൽ തന്നെ പെമ്പിള്ളേര് ആസ്വദിച്ചോളും. ഞാനും കിഴവനാണ്. എന്നുവെച്ച് സത്യം പറയാതിരിക്കാൻ പറ്റില്ല’- ടിജി മോഹൻദാസ് പറയുന്നൂ.

Copyright © 2020 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2U5l8Im
via IFTTT
No comments:
Post a Comment