ഇറ്റലിയില്‍ കുടുങ്ങിക്കിടന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ ആദ്യസംഘം നാട്ടിലെത്തി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, March 13, 2020

ഇറ്റലിയില്‍ കുടുങ്ങിക്കിടന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ ആദ്യസംഘം നാട്ടിലെത്തി

ഇ വാർത്ത | evartha
ഇറ്റലിയില്‍ കുടുങ്ങിക്കിടന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ ആദ്യസംഘം നാട്ടിലെത്തി

കൊച്ചി: കോവിഡ് കനത്ത നാശംവിതച്ച ഇറ്റലിയിലെ റോമിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ ആദ്യ സംഘം നെടുമ്പാശേരിയിലെത്തി. 13 പേരാണ് രാവിലെ 7.45ഓടെ ദുബൈ വഴി നെടുമ്പാശേരിയിലെത്തിയത്. ഇന്ത്യയില്‍ നിന്നുള്ള മെഡിക്കല്‍ സംഘം ഇറ്റലിയില്‍ എത്തി നടത്തിയ പരിശോധനയില്‍ കോവിഡ് 19 ബാധിച്ചിട്ടില്ലെന്ന് കണ്ടെത്തിയവരാണ് ഇന്ന് എത്തിയത്. കൂടുതൽ പരിശോധനകൾക്കായി ഇവരെ ആശുപത്രിയിലേക്ക് മാറ്റുമെന്നാണ് വിവരം.

അതേ സമയം, റോമില്‍ കഴിയുന്ന ഇന്ത്യാക്കാരില്‍ കൂടുതല്‍ പേരെ ഇന്ന് മടക്കിക്കൊണ്ടുവരാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ള മെഡിക്കല്‍ സംഘം ഈ ആഴ്ച മുഴുവന്‍ ഇറ്റലിയില്‍ തങ്ങും.എന്നാല്‍ ഇറ്റലിയിലെ മിലാനില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളടങ്ങുന്ന 100ഓളം ഇന്ത്യക്കാരുടെ തിരിച്ചുവരവ് സംബന്ധിച്ച അനിശ്ചിതത്വം തുടരുകയാണ്. ഇവര്‍ക്ക് മിലാനില്‍ നിന്നും റോമിലെത്തി വൈദ്യപരിശോധനക്ക് ഹാജരാവാന്‍ കഴിയാത്തതാണ് പ്രതിസന്ധിക്ക് കാരണം.

നേരത്തെ യൂറോപ്പ് കോവിഡ് 19ന്റെ വ്യാപനത്തിന്റെ കേന്ദ്രമായി മാറുന്നുവെന്ന് ലോകാരോഗ്യ സംഘടന വിലയിരുത്തി. ചൈനയേക്കാള്‍ ദൈനംദിന വ്യാപന തോത് യൂറോപ്യന്‍ രാജ്യങ്ങളില്‍ കൂടുതലാണെന്നും ലോകാരോഗ്യ സംഘടനാ തലവന്‍ തെദ്രോസ്‌ അധാനം ഗെബ്രെിയേസസ്‌ പറഞ്ഞു.

Copyright © 2020 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2w6O7ST
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages