ഇനി പശുക്കളും ഡിജിറ്റലായി; വില്‍ക്കല്‍ വാങ്ങലുകള്‍ ആപ്പിലൂടെ, മില്‍മ കൗ ബസാര്‍ വരുന്നു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, March 15, 2020

ഇനി പശുക്കളും ഡിജിറ്റലായി; വില്‍ക്കല്‍ വാങ്ങലുകള്‍ ആപ്പിലൂടെ, മില്‍മ കൗ ബസാര്‍ വരുന്നു

ഇ വാർത്ത | evartha
ഇനി പശുക്കളും ഡിജിറ്റലായി; വില്‍ക്കല്‍ വാങ്ങലുകള്‍ ആപ്പിലൂടെ, മില്‍മ കൗ ബസാര്‍ വരുന്നു

തിരുവനന്തപുരം: പാലും പാലുല്‍പന്നങ്ങളുമെല്ലാം ഓണ്‍ലൈനായി ലഭിക്കാന്‍ തുടങ്ങിയിട്ട് ഏറെ നാളായി.എന്നാല്‍ ഇനിമുതല്‍ കന്നുകാലികച്ചവടങ്ങളും ഡിജിറ്റലായോലോ. കറവപ്പശുക്കളെയും കിടാരികളെയും വാങ്ങലും വില്‍ക്കലുമൊക്കെ ഇനി എളുപ്പമാകും. അതിനായി ഓടി നടന്ന് സമയം പാഴാക്കേണ്ടതില്ല.

കന്നുകാലികളുടെ ഫോട്ടോ ഫോണില്‍ കണ്ടു വാങ്ങാനും വില്‍ക്കാനും സഹായിക്കുന്ന ഓണ്‍ലൈന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ തയ്യാറായിക്കഴിഞ്ഞു. മില്‍മ തിരുവനന്തപുരം മേഖലാ യൂണിയന്‍ ആണ് സംരഭത്തിന് പിന്നില്‍. ‘മില്‍മ കൗ ബസാര്‍’ എന്നു പേരിട്ടിരിക്കുന്ന ആന്‍ഡ്രോയ്ഡ് ഫോണ്‍ ആപ്ലിക്കേഷന്‍ ഉടന്‍ തന്നെ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ ലഭ്യമാകും.

പശുവിന്റെ ഇനം, പ്രായം, എത്രാമത്തെ കറവ, പാലിന്റെ അളവ്, വില തുടങ്ങി നിറം വരെയുള്ള വിശദവിവരങ്ങള്‍ വിവരങ്ങള്‍ ഇനിമുതല്‍ ഫോണില്‍ കണ്ടു മനസിലാക്കാം. ചിത്രങ്ങളും കാണാം. ഇഷ്ടപ്പെട്ടാല്‍ മാത്രം നേരിട്ടെത്തി കച്ചവടം ഉറപ്പിക്കാം. വിശദാംശങ്ങള്‍ കാണാന്‍ സാധിക്കുമെങ്കിലും വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യാന്‍ എല്ലാവര്‍ക്കും സാധിക്കില്ല.

അതാതു പ്രദേശത്തെ പ്രാഥമിക ക്ഷീര സംഘം സെക്രട്ടറിമാര്‍ക്കായിരിക്കും ഇതിന്റെ ചുമതല. തെറ്റായ വിവരങ്ങള്‍ അപ്ലോഡ് ചെയ്ത് ആപ്ലിക്കേഷന്റെ വിശ്വാസ്യത നഷ്ടപ്പെടുത്താതിരിക്കാനാണ് ഈ മുന്‍കരുതല്‍. സ്വന്തമായി ഫോണില്ലാത്തവര്‍ക്ക് ക്ഷീര സംഘത്തിലെ ഫോണ്‍ വഴിയും സേവനം ഉപയോഗപ്പെടുത്താം.

മികച്ച ഇനം പശുക്കളെ കണ്ടെത്താനും ഇടനിലക്കാരെ ഒഴിവാക്കാനും സഹായിക്കുകയാണ് ലക്ഷ്യമെന്നു മേഖലാ യൂണിയന്‍ ചെയര്‍മാന്‍ കല്ലട രമേശ് പറഞ്ഞു. തുടക്കത്തില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളിലാണു സേവനം ലഭ്യമാകുക. പിന്നീട് കേരളം മുഴുവന്‍ വ്യാപിപ്പിക്കാനാണ് പദ്ധതി.

Copyright © 2020 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/3cWydv4
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages