ഇറ്റലിയിൽ കുടുങ്ങിയവരെ തിരിച്ചെത്തിക്കണം : മുഖ്യമന്ത്രി പ്രധാനമന്ത്രിയ്‌ക്ക്‌ കത്തയച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, March 10, 2020

ഇറ്റലിയിൽ കുടുങ്ങിയവരെ തിരിച്ചെത്തിക്കണം : മുഖ്യമന്ത്രി പ്രധാനമന്ത്രിയ്‌ക്ക്‌ കത്തയച്ചു

തിരുവനന്തപുരം> ഇറ്റലിയിൽ നിന്ന് വരാൻ സാധിക്കാത്ത ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോഡിയ്ക്ക് കത്തയച്ചു. ഇറ്റലിയിൽ നിന്ന് ഇന്ത്യയിലേക്ക് വരുന്നതിന് യാത്രക്കാർക്ക് കോവിഡ്–- 19 ടെസ്റ്റ് നടത്തി രോഗബാധ ഇല്ലെന്ന് ഉറപ്പുവരുത്തിയാലേ യാത്രാനുമതി നൽകൂ എന്ന് കേന്ദ്രസർക്കാർ നിർദേശിച്ചിരുന്നു.

രോഗം പരക്കാൻ ഇടയാകാത്ത വിധം മുൻകരുതലുകളെടുക്കണം എന്നതിൽ സംശയമില്ല. എങ്കിലും ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പൗരൻമാർക്ക് നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി കത്തിൽ പറഞ്ഞു. ഇന്ത്യയിലേക്ക് എത്തുമ്പോൾ തന്നെ അവരെ പരിശോധിച്ച് ആവശ്യമെങ്കിൽ ക്വാറന്റൈൻ ചെയ്യാനുള്ള സംവിധാനം രാജ്യത്തുണ്ട്. അതുകൊണ്ട് സർക്കുലർ പിൻവലിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്നും ഇറ്റലിയിലെ വിമാനത്താവളത്തിൽ കുടുങ്ങിയ പൗരന്മാരെ നാട്ടിലെത്തിക്കാൻ സൗകര്യം ഒരുക്കണമെന്നും മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടു.

സാക്ഷ്യപത്രമില്ല; ഇറ്റലിയിലെ വിമാനത്താവളത്തിൽ മലയാളികൾ കുടുങ്ങി
റോം> കോവിഡ് ഭീതിയിൽ ഇറ്റലിയിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങാൻ കഴിയാതെ നിരവധി മലയാളികൾ കുടുങ്ങിയതായി റിപ്പോർട്ട്. എമിറേറ്റ്സ് വിമാനത്തിൽ ദുബായിലേക്കും അവിടെ നിന്ന് കൊച്ചിയിലേക്കും പുറപ്പെടാനെത്തിയ 40 പേരാണ് വിമാനത്താവളത്തിൽ കുടുങ്ങിയത്. കോവിഡ് രോഗബാധയില്ലെന്ന് ഇന്ത്യൻ സർക്കാർ സാക്ഷ്യപത്രം നൽകാത്തതിനാലാണ് വിമാനത്താവളത്തിൽ എത്തിയ ശേഷം കുടുങ്ങിയതെന്ന് യാത്രക്കാർ പറയുന്ന വീഡിയോ വൈറലായി.

ചെക്ക് ഇന്നിനായി വരി നിൽക്കുന്നതിനിടെയാണ് വിമാനക്കമ്പനി അധികൃതർ എതിർപ്പ് അറിയിച്ചത്. സാക്ഷ്യപത്രമില്ലാതെ യാത്രതിരിക്കാനാകില്ലെന്നാണ് അധികൃതർ അറിയിച്ചത്. കൊച്ചുകുട്ടികളും ഗർഭിണികളും കുടുങ്ങിക്കിടക്കുകയാണെന്നും യത്രക്കാർ പറയുന്നു. വിഷയത്തിൽ കേരള സർക്കാർ ഇടപെടണമെന്നും ഇവർ വീഡിയോയിൽ ആവശ്യപ്പെടുന്നു.
ഇറ്റലിയിൽ നിന്ന് ഇന്ത്യയിലേക്ക് വരുന്നതിന് പരിശോധന നടത്തി രോഗബാധ ഇല്ലെന്ന് ഉറപ്പു വരുത്തിയാൽ മാത്രമേ യാത്രചെയ്യാൻ അനുമതി നൽകൂ എന്ന് കേന്ദ്രസർക്കാർ നിർദേശമുണ്ട്.

ഇതാണ് ഇവർക്ക് യാത്രാനുമതി നൽകാതിരിക്കാൻ കാരണം. യാത്രക്കാർക്ക് രോഗലക്ഷണം ഉണ്ടെങ്കിലും ഇല്ലെങ്കിലും സർട്ടിഫിക്കറ്റ് കൈവശം വയ്ക്കേണ്ടതുണ്ട്. നാട്ടിലെത്തിയാൽ സർക്കാർ നിർദേശിക്കുന്ന തരത്തിൽ എല്ലാ മുൻകരുതലുകളും സ്വീകരിക്കാമെന്നും സംഘം വീഡിയോയിൽ പറയുന്നു.



from Kerala || Deshabhimani ​Online ​News https://ift.tt/3aLQUji
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages