യെസ്‌ ബാങ്കിൽനിന്ന്‌ പ്രതിമാസം പിൻവലിക്കാവുന്നത്‌ അരലക്ഷമാക്കി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, March 5, 2020

യെസ്‌ ബാങ്കിൽനിന്ന്‌ പ്രതിമാസം പിൻവലിക്കാവുന്നത്‌ അരലക്ഷമാക്കി

മുംബൈ> മുംബൈ ആസ്ഥാനമായ സ്വകാര്യ ബാങ്ക് യെസ് ബാങ്കിൽനിന്ന് ഒരുമാസം പിൻവലിക്കാവുന്ന പരമാവധി തുക അമ്പതിനായിരമാക്കി ആർബിഐ നിജപ്പെടുത്തി. ഉന്നത വിദ്യാഭ്യാസം, വിവാഹം, ചികിത്സ തുടങ്ങിയ അടിയന്തിരാവശ്യങ്ങൾക്ക് ഈ പരിധി ബാധകമാക്കിയിട്ടില്ല.

ബാങ്ക് ഡയറക്ടർമാരെ ഉടൻ പ്രാബല്യത്തിൽ വരുംവിധം സസ്പെൻഡ്ചെയ്ത ആർബിഐ പകരം എസ്ബിഐ മുൻ ചീഫ് ഫിനാൻഷ്യൽ ഓഫീസർ പ്രശാന്ത്കുമാറിനെ അഡ്മിനിസ്ട്രേറ്ററായി നിയോഗിച്ചു. വ്യാഴാഴ്ച വൈകിയാണ് ഉത്തരവിറക്കിയത്. നിക്ഷേപകരുടെ താൽപ്പര്യങ്ങളും പൊതുതാൽപ്പര്യങ്ങളും കണക്കിലെടുക്കുമ്പോൾ മൊറട്ടോറിയം പ്രഖ്യാപിക്കലല്ലാതെ മറ്റ് മാർഗമില്ലെന്നും കേന്ദ്രസർക്കാരുമായി ആലോചിച്ചാണ് നടപടിയെടുത്തതെന്നും ഏപ്രിൽ മൂന്നുവരെ ഇത് നിലനിൽക്കുമെന്നും ആർബിഐ ഉത്തരവിൽ വ്യക്തമാക്കി.

യെസ് ബാങ്ക് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും എസ്ബിഐയുടെ നേതൃത്വത്തിലുള്ള കൺസോർഷ്യം ഓഹരി ഏറ്റെടുക്കാൻ സാധ്യതയുണ്ടെന്നും നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. ആയിരത്തി ഒരു നൂറിലേറെ ബ്രാഞ്ചുകളാണ് ഇന്ത്യയിലാകെ യെസ് ബാങ്കിനുള്ളത്.



from Kerala || Deshabhimani ​Online ​News https://ift.tt/38lWWpa
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages