കൊറോണയെ കുറിച്ച് പുതിയ കണ്ടെത്തൽ: രോഗ പ്രതിരോധശേഷിയുള്ളവർ രോഗ ലക്ഷണങ്ങൾ കാട്ടില്ല, പക്ഷേ രോഗം പടർത്തും - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, March 30, 2020

കൊറോണയെ കുറിച്ച് പുതിയ കണ്ടെത്തൽ: രോഗ പ്രതിരോധശേഷിയുള്ളവർ രോഗ ലക്ഷണങ്ങൾ കാട്ടില്ല, പക്ഷേ രോഗം പടർത്തും

ഇ വാർത്ത | evartha
കൊറോണയെ കുറിച്ച് പുതിയ കണ്ടെത്തൽ: രോഗ പ്രതിരോധശേഷിയുള്ളവർ രോഗ ലക്ഷണങ്ങൾ കാട്ടില്ല, പക്ഷേ രോഗം പടർത്തും

കോവിഡ് 19 രോഗാവസ്ഥയെ കുറിച്ച് പുതിയ പഠനം. രോഗലക്ഷണങ്ങള്‍ കാണിക്കാത്ത കോവിഡ് 19 രോഗികളും രോഗലക്ഷണങ്ങള്‍ ഉള്ളവരെപ്പോലെതന്നെ വൈറസ് പരത്തുമെന്നാണ് പുതിയ റിപ്പോർട്ടുകൾ പറയുന്നത്. കൊറോണ പോസിറ്റീവ് എന്ന് തെളിയുകയും യാതൊരു ലക്ഷണങ്ങളും പ്രകടമാക്കുകയും ചെയ്തില്ലെങ്കിലും അവര്‍ നിരവധി ആളുകളിലേക്ക് രോഗം പരത്താന്‍ ശേഷിയുള്ളവരാണെന്ന് പഠനത്തില്‍ പറയുന്നു. 

രോഗലക്ഷണമില്ലാത്തവരില്‍ നിന്ന് പകരുന്ന വൈറസ് ബാധ രോഗലക്ഷണമുള്ളവരില്‍ നിന്ന് പകരുന്നത് പോലെ തന്നെ തീവൃതയുള്ളതാണെന്ന് പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ചൈനയിലെ ഹെനാന്‍ പ്രവിശ്യയിലെ ഒരു സ്തീക്ക് രോഗലക്ഷണങ്ങള്‍ ഇല്ലാത്ത ഒരാളില്‍ നിന്ന് വൈറസ് ബാധ പിടിപെട്ടതിനെ തുടര്‍ന്നാണ് ഈ വിഷയത്തില്‍ ആശങ്ക വര്‍ദ്ധിച്ചത്. 

ചൈനയില്‍ മാത്രം രണ്ട് ലക്ഷത്തോളം പേര് രോഗലക്ഷണങ്ങള്‍ ഇല്ലാത്ത വൈറസ് വാഹകരായിരിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. വൈറസ് ബാധ പിടിപെട്ടവരില്‍ 6.3 ശതമാനം പേരും ഏറ്റവും അടുത്ത് ഇടപഴകിയത് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചവരോടാണ്. അതേസമയം രോഗലക്ഷണങ്ങള്‍ പുറത്തുകാണിക്കാത്തവരുമായി ഇടപഴകിയ 4.4 ശതമാനം ആളുകള്‍ക്ക് രോഗം സ്ഥിരീകരിച്ചതും പഠനത്തില്‍ ചൂണ്ടിക്കാട്ടി. 

ലക്ഷണങ്ങള്‍ പുറത്തുകാണിക്കാത്തവര്‍ രോഗപ്രതിരോധശേഷി ഉള്ളവരായിരിക്കും അഥവാ ശക്തി കുറഞ്ഞ വൈറസായിരിക്കും ഇവര്‍ പകര്‍ത്തുന്നത്. അതുകൊണ്ടാണ് വൈറസ് ബാധയുടെ തുടക്കത്തില്‍ ഇവര്‍ ലക്ഷണങ്ങള്‍ കാണിക്കാത്തത് എന്ന് പുതിയ പഠനം ചൂണ്ടിക്കാട്ടുന്നു.

Copyright © 2020 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2Jskpec
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages