ഇതാണോ പ്രധാനമന്ത്രി ഉദ്ദേശിച്ച `സാമൂഹിക അകലം´: ജനത കർഫ്യു ദിനത്തിൽ കൂട്ടം കൂടിയും നൃത്തം ചെയ്തും ജനങ്ങൾ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, March 22, 2020

ഇതാണോ പ്രധാനമന്ത്രി ഉദ്ദേശിച്ച `സാമൂഹിക അകലം´: ജനത കർഫ്യു ദിനത്തിൽ കൂട്ടം കൂടിയും നൃത്തം ചെയ്തും ജനങ്ങൾ

ഇ വാർത്ത | evartha
ഇതാണോ പ്രധാനമന്ത്രി ഉദ്ദേശിച്ച `സാമൂഹിക അകലം´: ജനത കർഫ്യു ദിനത്തിൽ കൂട്ടം കൂടിയും നൃത്തം ചെയ്തും ജനങ്ങൾ

ലോകമാകെ പടർന്നു പിടിച്ചു കൊണ്ടിരിക്കുന്ന കൊറോണ വൈറസ് രോഗബാധയെ ചെറുക്കുന്നതിൻ്റെ ഭാഗമായും പകർച്ചവ്യാധിക്കിടെ കർമ്മനിരതരാകുന്ന ആരോഗ്യപ്രവർത്തകർക്കുള്ള അഭിനന്ദനസൂചകമായുമാണ് ഞായറാഴ്ച ‘ജനത കർഫ്യു’ ആചരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തോട് ആവശ്യപ്പെട്ടത്. എന്നാൽ, രോഗത്തിനെതിരെ കൂടുതൽ ജാഗ്രത പാലിക്കേണ്ട ദിനത്തെ പലരും ആഘോഷമാക്കി മാറ്റുകയായിരുന്നു. 

ഇത്തരത്തിലുള്ള ആഘോഷങ്ങളുടെ ദൃശ്യങ്ങളും ചിത്രങ്ങളുമാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.പാത്രങ്ങളിൽ കൊട്ടിയും കൈയടിച്ചും ‘ജനതാ കർഫ്യു’വിന്റെ ഭാഗമാകാൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നുവെങ്കിലും കൊറോണ രോഗത്തിന്റെ ഭീഷണി അനുദിനം വർദ്ധിച്ചുവരുന്ന ഒരു സാഹചര്യത്തിൽ കൂട്ടം കൂടി നിന്നുകൊണ്ടുള്ള ഇത്തരം ഇടപെടൽ വൻ അപകടമാണ് വരുത്തി വയ്ക്കുന്നതെന്നുള്ളതാണ് വാസ്തവം. ‘സാമൂഹിക അകലം’ അകലം പാലിക്കണമെന്നും വീടുകൾക്കുള്ളിൽ തന്നെ കഴിയണമെന്നും പ്രധാനമന്ത്രി മോദി പറഞ്ഞുകഴിഞ്ഞ സാഹചര്യത്തിലാണ് ഇവർ ഇത്തരത്തിൽ പെരുമാറുന്നതെന്നതാണ് വിരോധാഭാസം. 

ഇത്തരത്തിലുള്ള നിരവധി ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ നിറഞ്ഞോടുന്നത്. ഇത്തരത്തിലുള്ള വീഡിയോകൾ കണ്ട അനേകം ആൾക്കാർ അപകടകരമായ ഈ പ്രവണതയെ വിമർശിച്ചുകൊണ്ട് രംഗത്തുവന്നിട്ടുണ്ട്. ‘സോഷ്യൽ ഡിസ്റ്റൻസിംഗ്’ എന്നതുകൊണ്ട് ഇതാണോ ഉദ്ദേശിക്കുന്നത് എന്നാണ് ഇവർ പരിഹാസരൂപേണ ചോദിക്കുന്നത്.

കൊറോണ അതിൻ്റെ മൂന്നാം ഘട്ടമായ സാമൂഹ്യ വ്യാപനത്തിലേക്ക് കടക്കാൻ സാദ്ധ്യതയുണ്ടെന്നും അങ്ങനെ സംഭവിച്ചാൽ കാര്യങ്ങൾ കൈവിട്ടുപോകുമെന്നും ആരോഗ്യ വിദഗ്ദർ നിരന്തരം മുന്നറിയിപ്പുകൾ തന്നുകൊണ്ടിരിക്കുകയാണ് ഇതിനിടയിലാണ് ആഘോഷവുമായി ചിലർ രംഗത്തിറങ്ങിയത്. രാജ്യത്ത് ഇതുവരെ കൊറോണ രോഗം ബാധിച്ചത് ഏകദേശം 350 പേരെയാണ്. രോഗം മൂലം രാജ്യത്ത് ആറുപേർ മരണമടയുകയും ചെയ്തിരുന്നു.

Copyright © 2020 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2UwiQAW
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages