എംജി കലോത്സവം: സലിം കുമാറിന്റെ റെക്കോഡ്‌ പഴങ്കഥയാക്കി തേവര കോളേജിലെ അമൽ അശോക്‌ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, March 1, 2020

എംജി കലോത്സവം: സലിം കുമാറിന്റെ റെക്കോഡ്‌ പഴങ്കഥയാക്കി തേവര കോളേജിലെ അമൽ അശോക്‌

തൊടുപുഴ > ശബ്ദാനുകരണകലാ മത്സരത്തിൽ നടൻ സലീംകുമാറിന്റെ റെക്കോഡ് തിരുത്തിതേവര എസ്എച്ച് കോളജിലെ ബിഎ സോഷ്യോളജി വിദ്യാര്ഥി അമല് അശോക്. നാലാം വര്ഷവും ഒന്നാംസ്ഥാനം നേടിയാണ് സലിംകുമാറിന്റെ ഹാട്രിക് അമല് പഴങ്കഥയായക്കിയത്. 2016 -ല് അല്അസ്ഹര് കോളജില് നടന്ന കലോല്സവത്തില് തുടങ്ങിയ വിജയമാണ് വീണ്ടും ഇതേ കോളജിലെത്തിയപ്പോൾ റെക്കോഡായി തിരുത്തിയത്.

കാലടി ശ്രീശങ്കര കോളേജില് ബിഎസ്സി കെമിസ്ട്രി വിദ്യാര്ഥിയായിരിക്കുമ്പോഴാണ് അമല് യൂണിവേഴ്സിറ്റി കലോത്സവത്തില് ആദ്യ വിജയം നേടിയത്. പിന്നീട് ഇതേ കോളേജില് നിന്നു തന്നെ തുടര്ച്ചയായി ഒന്നാമതെത്തി. ഇതോടെ ടിവി അഭിമുഖത്തില് സലീംകുമാര് തന്നെ തന്റെ റെക്കോര്ഡ് അമല് ഭേദിക്കുമെന്ന് പറഞ്ഞിരുന്നു. ഈ വര്ഷം തേവര കോളജില് വീണ്ടും ഇരട്ടബിരുദ പഠനത്തിനായി ചേര്ന്നാണ് നാലാമത് മത്സരിച്ചത്.അച്ഛൻ അശോകനിൽ നിന്നാണ് അനുകരണകലയുടെ ബാലപാഠങ്ങള് സ്വായത്തമാക്കിയത്. പിന്നീട് കാതില്കേള്ക്കുന്ന ഏതുശബ്ദങ്ങളും അമലിന്റെ നാവിന്തുമ്പത്തായി. അങ്കമാലി ഏഴാറ്റുമുഖം പേരുക്കുട്ടി അശോകന്റെയും ലൗലിയുടെയും മകനാണ്. സഹോദരി അല്ക്ക.



from Kerala || Deshabhimani ​Online ​News https://ift.tt/2TpE3fu
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages