ഇറ്റലിയിൽ നിന്നും ഒരു ശുഭവാർത്തയുണ്ട്; കൊറോണ ബാധിച്ച 95 വയസ്സുകാരി ജീവിതത്തിലേക്ക് തിരിച്ചെത്തി: വെെറസ് കീഴടങ്ങുന്നതിൻ്റെ ആദ്യസൂചന - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, March 23, 2020

ഇറ്റലിയിൽ നിന്നും ഒരു ശുഭവാർത്തയുണ്ട്; കൊറോണ ബാധിച്ച 95 വയസ്സുകാരി ജീവിതത്തിലേക്ക് തിരിച്ചെത്തി: വെെറസ് കീഴടങ്ങുന്നതിൻ്റെ ആദ്യസൂചന

ഇ വാർത്ത | evartha
ഇറ്റലിയിൽ നിന്നും ഒരു ശുഭവാർത്തയുണ്ട്; കൊറോണ ബാധിച്ച 95 വയസ്സുകാരി ജീവിതത്തിലേക്ക് തിരിച്ചെത്തി: വെെറസ് കീഴടങ്ങുന്നതിൻ്റെ ആദ്യസൂചന

കൊവിഡ് 19 പിടിച്ചുലക്കിയ ഇറ്റലിയില്‍ നിന്ന് ലോകം കേൾക്കുവാൻ പ്രതീക്ഷിച്ചതും ആരോഗ്യ പ്രവർത്തകർക്ക് വളരെയേറെ  പ്രതീക്ഷ നല്‍കുന്നതുമായ ഒരു വാര്‍ത്ത. രാജ്യത്ത് 95 വയസുള്ള സ്ത്രീ കൊവിഡ് 19 വൈറസ് ബാധയില്‍ നിന്ന് മുക്തി നേടി. ഇതു സംബന്ധിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. 

അല്‍മ ക്ലാര കോര്‍സിനി എന്ന 95 കാരിയെ മാര്‍ച്ച് അഞ്ചിനാണ് കൊവിഡ് 19 വൈറസ് ബാധയെ തുടര്‍ന്ന് പാവുലോയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ മൂന്നാഴ്ചയ്ക്കകം അവരുടെ അസുഖം പൂര്‍ണ്ണായി ഭേദമായി എന്നാണ് റിപ്പോര്‍ട്ട്.

തനിക്ക് പൂര്‍ണ്ണമായി അസുഖം ഭേദമായെന്നും ആരോഗ്യപ്രവര്‍ത്തകര്‍ തന്നെ നന്നായി ശുശ്രൂഷിച്ചെന്നും അല്‍മ ഗസറ്റെ ഡി മോഡെണയോട് പറഞ്ഞു.മുമ്പ്  ഇറാനില്‍ 103, 91 വയസുള്ളവര്‍ കൊവിഡ് 19 ല്‍ നിന്ന് മുക്തി നേടിയതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

അതേസമയം കൊവിഡ് 19 വൈറസ് ബാധയില്‍ ഇറ്റലിയില്‍ മരണം 6000 കടന്നു.

Copyright © 2020 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/3doSVnE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages