തൊടുപുഴ> മോർഫുചെയ്ത അശ്ലീലചിത്രം കെഎസ്യു നേതാക്കൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന് സഹപ്രവർത്തകയുടെ പരാതി. മുട്ടം സ്വദേശിനിയുടെ പരാതിയിൽ കെഎസ്യു സംസ്ഥാന സെക്രട്ടറി ബാഹുൽ കൃഷ്ണ, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സെയ്താലി, ജില്ലാ സെക്രട്ടറി സജ്ന എന്നിവർക്കെതിരെ തൊടുപുഴ മുട്ടം പൊലീസ് കേസെടുത്തു. വനിതാകമീഷനും ഡിജിപിക്കും പെൺകുട്ടി പരാതി കൈമാറി. സ്ത്രീത്വത്തെ അപമാനിക്കാൻ ശ്രമിച്ചു എന്നതടക്കം ഗുരുതരമായ വകുപ്പുകൾ ചുമത്തിയാണ് കേസ്.
തന്റെ ഫോട്ടോ മോർഫുചെയ്ത് അശ്ലീല വീഡിയോ സമൂഹമാധ്യമത്തിലൂടെ പ്രചരിക്കുന്നുണ്ടെന്ന് ജനുവരി 10നാണ് പെൺകുട്ടി മനസിലാക്കിയത്. തിരുവനന്തപുത്ത് വിദ്യാർഥിനിയായ കൂട്ടുകാരിയാണ് ഇക്കാര്യം അറിയിച്ചതെന്ന് പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു. അടിമാലി സ്വദേശിയായ ആൺസുഹൃത്തും വീഡിയോ കണ്ടു.
എന്നാൽ, വീഡിയോ തനിക്ക് കിട്ടിയിട്ടില്ലെന്ന് ഫെബ്രുവരി 20ന് പെൺകുട്ടി മുട്ടം പൊലീസ് സ്റ്റേഷനിൽ മൊഴി നൽകി. കോടതി അനുമതിയോടെ 24ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. മുട്ടം എസ്ഐ ബൈജു പി ബാബുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം. തലസ്ഥാനത്തെ കെഎസ്യു സമരങ്ങളിൽ സ്ഥിരം സാന്നിധ്യമാണ് ആരോപിതരായ നേതാക്കൾ.
സംഘടനയ്ക്കകത്തെ പ്രശ്നമാണ് പരാതിയുമായി പെൺകുട്ടി രംഗത്തുവരാൻ ഇടയാക്കിയതെന്ന് കെഎസ്യു നേതാക്കൾ പ്രതികരിച്ചു.
from Kerala || Deshabhimani Online News https://ift.tt/2vA3VNK
via IFTTT
No comments:
Post a Comment