തിരുവനന്തപുരം> തിരുവനന്തപുരത്ത് ഡോക്ടര്ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില് കൂടെ ജോലിചെയ്യുന്ന 25 ഡോക്ടര്മാരെ നിരീക്ഷിക്കും. ശസ്ത്രക്രിയകളും നിര്ത്തിവെച്ചേക്കും. അഞ്ച് വിഭാഗങ്ങളിലെ ഡോക്ടര്മാരോട് അവധിയില് പോകാനും നിര്ദ്ദേശം നല്കിയിട്ടുണ്ട്.
ഇന്നലെ കോവിഡ് സ്ഥിരീകരിച്ച ഡോക്ടര് വന്ന വഴിയുടെ റൂട്ട് മാപ്പ് ഇന്ന് പുറത്തുവിട്ടേക്കും. സ്പെയിനില് നിന്നും ഡോക്ടര് മടങ്ങിയെത്തിയ ശേഷം ഇടപഴകിയ ആശുപത്രിയിലെ ജീവനക്കാരെയും നിരീക്ഷിക്കുകയാണ്.
ജില്ലയില് പുതുതായി 162 പേര് കൂടി നിരീക്ഷണത്തിലായതോടെ പേരൂര്ക്കട ആശുപത്രിയിലും ഐസലേഷന് വാര്ഡ് തുറന്നു.
from Kerala || Deshabhimani Online News https://ift.tt/2Ua7rqA
via IFTTT
No comments:
Post a Comment