റിയാദ്> രാജ്യത്ത് നിയമലംഘകരായി കഴിയുന്ന വിദേശികള്ക്കുള്പ്പെടെ കൊവിഡ്19 ചികിത്സ ലഭ്യമാക്കണമെന്ന് ഉത്തരവ്. സഊദി ഭരണാധികാരി സല്മാന് ബിന് അബ്ദുല് അസീസ് രാജാവാണ് ഉത്തരവ് പുറപ്പെടുവിച്ചത്. സൗദി ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അല് റബീഅയാണ് ഇക്കാര്യം അറിയിച്ചത്.
ഇഖാമ കാലാവധി കഴിഞ്ഞു ഹൂറൂബാക്കപ്പെട്ടതു മൂലവും മറ്റും ആര്ക്കും കോവിഡ് 19 മൂലമുള്ള ചികിത്സ നിക്ഷേധിക്കപ്പെടരുതെന്നാണ് സൗദി ഭരണാധികാരി സല്മാന് രാജാവിന്റെ നിര്ദേശം. സര്ക്കാര് ആശുപത്രികളിലും സര്ക്കാര് ഡിസ്പന്സറികളിലും സ്വകാര്യ ആശുപത്രികളിലും ചികിത്സ ലഭ്യമാക്കണമെന്നാണ് ഉത്തരവ്.
കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി മക്കയിലെ പലയിടങ്ങളിലും ഇന്നലെ മുതല് മറ്റൊരു അറിയിപ്പുണ്ടാവും വരെ 24 മണിക്കൂര് നേരത്തേക്കു കര്ഫ്യൂ പ്രഖ്യാപിച്ചു. മക്കയിലെ അജ് യാദ്, അല്മസാഫി, അല്മിസ്ഖല, അല്ഹജൂന്, അല്നകാസ, ഹൂഷ് ബക്കര്, തുടങ്ങിയ സ്ട്ട്രീറ്റുകിലാണ് 24 മണിക്കൂറും കര്ഫ്യൂ നടപ്പാക്കിയത്.
ചികിത്സ, ഭക്ഷ്യ വസ്തുക്കള് വാങ്ങല് തുടങ്ങിയ കാര്യങ്ങള്ക്കല്ലാതെ ഈ പറയപ്പെട്ട സ്ഥലങ്ങളില് താമസിക്കുന്നവര് വീടുകളില് നിന്നും പുറത്തിറങ്ങരുതെന്ന ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
കോവിഡ് 19 വൈറസ് ബാധയുണ്ടെന്ന് സംശയിക്കുന്നവരെ ചികിത്സിക്കുന്നതിനു ഇന്ഷൂറന്സ് കമ്പനികളില് നിന്നും അപ്രൂവലിന് വേണ്ടി കാത്തിരിക്കേണ്ടതില്ലെന്ന് സൗദി ആരോഗ്യ ഇന്ഷൂറന്സ് കൗണ്സില് അറിയിച്ചു. ഇക്കാര്യം അറിയിച്ചു കൊണ്ട് ഇന്ഷുറന്സ് കമ്പനികള്ക്കും സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങള്ക്കും ഇന്നു സര്ക്കുലര് അയച്ചതായി കൗണ്സില് വ്യക്തമാക്കി.
ചികിത്സ ആരംഭിച്ച ശേഷം അപ്പ്റൂവലിന് അപേക്ഷ അയച്ചാല് മതിയാവും . കോവിഡ് 19 ചികിത്സ സുരക്ഷാ മാനദണ്ഡങ്ങള് പാലിച്ചു കൊണ്ടാണ് രോഗികളെ സ്വീകരിക്കേണ്ടതും ചികിത്സിക്കേണ്ടതെന്നും കൗണ്സില് അറിയിച്ചു.
--
from Kerala || Deshabhimani Online News https://ift.tt/2QY3BQG
via IFTTT
No comments:
Post a Comment