തിരുവനന്തപുരം > ടി പി സെൻകുമാറിന്റെ പരാതിയിൽ മാധ്യമപ്രവര്ത്തകര്ക്ക് എതിരെ കേസ് എടുത്ത നടപടിക്കെതിരെ സര്ക്കാര്. കേസ് എടുത്ത നടപടി അറിഞ്ഞെന്നും സംഭവത്തെ കുറിച്ച് അടിയന്തര റിപ്പോര്ട്ട് നൽകാൻ ഡിജിപിക്ക് നിര്ദ്ദേശം നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
അടിയന്തര പ്രമേയ നോട്ടീസിനിടെയാണ് മാധ്യമപ്രവര്ത്തകര്ക്കെതിരായ കേസ് പ്രതിപക്ഷം നിയമസഭയിൽ ഉന്നയിച്ചത്. ഇതിനിടെയാണ് മാധ്യമപ്രവര്ത്തകര്ക്ക് എതിരെ കേസെടുത്ത നടപടി ശ്രദ്ധയിൽ പെട്ടെന്നും അടിയന്തര റിപ്പോര്ട്ട് നൽകാൻ ഡിജിപിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചത്.
തിരുവനന്തപുരം പ്രസ്ക്ലബിൽ നടത്തിയ വാര്ത്താ സമ്മേളനത്തിനിടെ ടിപി സെൻകുമാറിനോട് ചോദ്യം ചോദിച്ചതിനാണ് കലാപ്രേമി എഡിറ്റര് കടവിൽ റഷീദിനെതിരെ കേസ് എടുത്തത്. മാധ്യമപ്രവര്ത്തകരുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ ടി പി സെൻകുമാറിനെതിരെ പ്രതിഷേധിച്ച് മെസേജിട്ടതിനാണ് എഷ്യാനെറ്റ് ന്യൂസ് കോഡിനേറ്റിങ് എഡിറ്റര് പി ജി സുരേഷ് കുമാറിനെതിരെ കേസ് എടുത്തത്.
from Kerala || Deshabhimani Online News https://ift.tt/2ud1yQp
via IFTTT
No comments:
Post a Comment