മതസ്‌പർധ വളർത്തുന്ന വീഡിയോ: ആർഎസ്‌എസ്‌ പ്രവർത്തകനെ ന്യായീകരിച്ച്‌ മന്ത്രി വി മുരളീധരൻ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, February 27, 2020

മതസ്‌പർധ വളർത്തുന്ന വീഡിയോ: ആർഎസ്‌എസ്‌ പ്രവർത്തകനെ ന്യായീകരിച്ച്‌ മന്ത്രി വി മുരളീധരൻ

കാസർകോട്> മതസ്പർധ വളർത്തുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച ആർഎസ്എസ് പ്രവർത്തകൻ അഗളിയിലെ ശ്രീജിത്തിനെ അറസ്റ്റ്ചെയ്തത് തെറ്റെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ. അഭിപ്രായ സ്വതന്ത്ര്യത്തിനെതിരെയുള്ള നടപടിയാണ് പൊലീസിന്റേത്. പക്ഷംചേർന്ന് പ്രവർത്തിക്കുന്ന പൊലീസ് വേറെ പണിക്ക് പോകുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി കാസർകോട് ജില്ലാ പ്രസിഡന്റിന്റെ സ്ഥാനാരോഹണച്ചടങ്ങ് ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ലോക്സഭാ അംഗമായ രാജ്മോഹൻ ഉണ്ണിത്താന് മതസ്വാതന്ത്ര്യം പ്രകടിപ്പിക്കാനാകാത്ത നിസ്സഹായാവസ്ഥയാണ് കാസർകോട്ടുള്ളത്. കുറി തൊട്ടിരുന്ന അദ്ദേഹം കാസർകോട് വന്നതോടെ അത് പറ്റാതെയായിയെന്നും മുരളീധരൻ പറഞ്ഞു. മുരളീധരൻ പക്ഷക്കാരനായ കെ ശ്രീകാന്തിനെ ജില്ലാ പ്രസിഡന്റാക്കിയതിൽ പ്രതിഷേധിച്ച് പാർടി വിട്ട രവീശ തന്ത്രി ചടങ്ങിനെത്തിയില്ല.

ഡല്ഹിയില് പ്രതിഷേധിക്കുന്നവര്ക്കെതിരെയായിരുന്നു വര്ഗീയ വിദ്വേഷം പരത്തുന്ന രീതിയില് ശ്രീജിത് വിഡിയോ തയ്യാറാക്കി ഫെയ്സ്ബുക്ക് ഉള്പ്പെടെ സമൂഹമാധ്യമങ്ങളില് പ്രചരിപ്പിച്ചത്.ട്രംപ് ഒന്ന് പോയിക്കോട്ടെ നിനക്കൊക്കെ കാണിച്ചുതരാം എന്നാണ് പ്രചരിപ്പിച്ചത്.



from Kerala || Deshabhimani ​Online ​News https://ift.tt/2Vqy90l
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages