ഇ വാർത്ത | evartha
ജോണി ജോസഫിൽ ലയിക്കും; വീണ്ടും പിളർപ്പും ലയിക്കലുമായി കേരള കോൺഗ്രസ്

സംസ്ഥാനത്ത് വീണ്ടുമൊരു കേരളാ കോൺഗ്രസ് ലയനം യാഥാർത്ഥ്യത്തിലേക്ക്. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തോടൊപ്പം ലയിക്കാന്‍ കേരള കോൺഗ്രസ് ജേക്കബ് നേതാവ് ജോണി നെല്ലൂർ തീരുമാനിച്ചതായി റിപ്പോർട്ടുകൾ. ജോണി നെല്ലൂരും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരും ജോസഫ് ഗ്രൂപ്പിൽ ലയിക്കുമെന്നാണ് പുറത്തു വരുന്ന വാർത്തകൾ.
ഇതോടെ കോൺഗ്രസ് എമ്മിൽ സംഭവിച്ചതുപോലെ കേരള കോണ്‍ഗ്രസ് ജേക്കബിലും പിളര്‍പ്പ് യാഥാര്‍ഥ്യമാകും.ഇതിനിടെ ജോണി നെല്ലൂര്‍ ലയന പ്രഖ്യാപനം നടത്തും മുന്‍പേ പിജെ ജോസഫ് തന്നെ കാര്യങ്ങൾ വെളിപ്പെടുത്തി രംഗത്തെത്തിയിരുന്നു. 29ന് കൊച്ചിയിലാണ് ലയന സമ്മേളനമെന്ന് ജോസഫ് പ്രഖ്യാപിക്കുകയും ചെയ്തു.
ജോസഫിന്റെ പ്രഖ്യാപനത്തെ ജോണി നെല്ലൂര്‍ തള്ളുന്നില്ല. അതേസമയം ഉന്നതാധികാര സമിതിയിലും സംസ്ഥാന കമ്മിറ്റിയിലും ചര്‍ച്ച ചെയ്ത ശേഷമേ ജോണി നെല്ലൂര്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തുള്ളുവെന്നാണ് പുറത്തുവരുന്ന വാർത്തകൾ.
Copyright © 2020 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2T0Detw
via IFTTT
No comments:
Post a Comment