രാഷ്ട്രീയ നേട്ടത്തിനായി പിണറായിയുടെ വാക്കുകള്‍ വളച്ചൊടിച്ചു; മോദിക്ക് എതിരെ അവകാശ ലംഘന നോട്ടീസുമായി ബിനോയ് വിശ്വം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, February 16, 2020

രാഷ്ട്രീയ നേട്ടത്തിനായി പിണറായിയുടെ വാക്കുകള്‍ വളച്ചൊടിച്ചു; മോദിക്ക് എതിരെ അവകാശ ലംഘന നോട്ടീസുമായി ബിനോയ് വിശ്വം

ഇ വാർത്ത | evartha
രാഷ്ട്രീയ നേട്ടത്തിനായി പിണറായിയുടെ വാക്കുകള്‍ വളച്ചൊടിച്ചു; മോദിക്ക് എതിരെ അവകാശ ലംഘന നോട്ടീസുമായി ബിനോയ് വിശ്വം

രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന്മേലുള്ള നന്ദിപ്രമേയ ചര്‍ച്ചയ്ക്കിടെ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന തെറ്റായ രീതിയില്‍ വ്യാഖ്യാനിച്ച് രാജ്യസഭയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ സിപിഐ രാജ്യസഭ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ബിനോയ് വിശ്വം അവകാശ ലംഘന നോട്ടിസ് നല്‍കി. സ്വന്തം രാഷ്ട്രീയ നേട്ടത്തിനായി പിണറായി വിജയന്റെ വാക്കുകള്‍ വളച്ചൊടിക്കുകയായിരുന്നെന്നും ബിനോയ് വിശ്വം പറഞ്ഞു. 

പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള സമരത്തില്‍ തീവ്രവാദികളുണ്ടെന്ന് പിണറായി വിജയനും സമ്മതിച്ചതാണെന്നാണ് പ്രധാനമന്ത്രി തന്റെ മറുപടി പ്രസംഗത്തില്‍ പറഞ്ഞിരുന്നത്.

എസ്ഡിപിഐ എന്ന സംഘടനയ്‌ക്കെതിരായിരുന്നു പിണറായി വിജയന്‍ പറഞ്ഞതെന്നും സമരത്തില്‍ നുഴഞ്ഞു കയറി കുഴപ്പങ്ങളുണ്ടാക്കാന്‍ ഈ സംഘടന ശ്രമിക്കുന്നുവെന്ന വാക്കുകള്‍ പ്രധാനമന്ത്രി രാഷ്ട്രീയ ലാഭത്തിനായി മറ്റൊരു തരത്തില്‍ വ്യാഖ്യാനിക്കുകയുമായിരുന്നുവെന്നും നോട്ടിസില്‍ പറഞ്ഞു.

Copyright © 2019 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2uQrmCc
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages