ഗൂഡല്ലൂര് > ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ ആദിവാസി യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു. ഗൂഡല്ലൂര്, പന്തലൂര് താലൂക്കിലെ ബിത്രര്കാട് സമീപമുള്ള ബെണ്ണ ആദിവാസി കോളനിയിലെ വിജയനെയാണ്(26) കാട്ടാന ചവിട്ടിക്കൊന്നത്. ശനിയാഴ്ച രാത്രി ഒന്പത് മണിയോടെയാണ് സംഭവം.
വിജയന് സുഹൃത്ത് സുരേഷിനൊപ്പം വീട്ടിലേക്ക് വരുമ്പോള് ഗവര്മെന്റ് സ്കൂളിനു സമീപത്തുവെച്ച് രണ്ടാളെയും കാട്ടാന ഓടിക്കുകയായിരുന്നു. വിജയനെ ആന തുമ്പിക്കൈകൊണ്ട് എടുത്തെറിയുകയും ചവിട്ടി കൊല്ലുകയുമായിരുന്നു. രക്ഷപെട്ട സുരേഷാണ് നാട്ടുകാരെയും വനംവകുപ്പ് ഉദ്യോഗസ്ഥരെയും വിവരമറിയിച്ചത്. അമ്പലമൂല പൊലിസും വനംവകുപ്പ് ഉദ്യോഗസ്ഥരുമെത്തി രാത്രി മ്യതദേഹം ഗൂഡല്ലര് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ബെള്ളന് ആണ് വിജയന്റെ അച്ഛന്. അമ്മ കല്യാണി, ഭാര്യ മീന, മകള് ചിഞ്ചു.
from Kerala || Deshabhimani Online News https://ift.tt/3ahU120
via IFTTT
No comments:
Post a Comment