കാസര്കോട് > കാസർകോട് ബേക്കലിൽ വൻ സ്വർണ്ണ വേട്ട. കസ്റ്റംസിന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ പത്ത് കിലോ സ്വർണ്ണം പിടികൂടി. ഇന്ന് പുലർച്ചയോടെ ബേക്കൽ പള്ളിക്കര ടോൾ പ്ലാസയ്ക്ക് സമീപമാണ് സംഭവം. മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള കാറിലുള്ളിൽ ഒളിപ്പിച്ച നിലയിലാണ് സ്വർണ്ണം കടത്താൻ ശ്രമിച്ചത്. കാറിലുണ്ടായിരുന്ന രണ്ട് മഹാരാഷ്ട്ര സ്വദേശികളെ കസ്റ്റംസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു.
from Kerala || Deshabhimani Online News https://ift.tt/2ShvhzO
via IFTTT
No comments:
Post a Comment