കേരളത്തിൽ പോലീസുദ്യോഗസ്ഥരുടെ ആത്മഹത്യ നിരക്ക് കുറവ്‌ ; ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ ഉണ്ടാകാതിരിക്കട്ടെ : മുഖ്യമന്ത്രി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, February 11, 2020

കേരളത്തിൽ പോലീസുദ്യോഗസ്ഥരുടെ ആത്മഹത്യ നിരക്ക് കുറവ്‌ ; ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ ഉണ്ടാകാതിരിക്കട്ടെ : മുഖ്യമന്ത്രി

തിരുവനന്തപുരം> കേരളത്തിലെ പോലീസ് സേനയിലെ അംഗങ്ങള് ആത്മഹത്യ ചെയ്ത ദൗര്ഭാഗ്യകരമായ സംഭവങ്ങള് ആവര്ത്തിക്കാന് പാടില്ല എന്നതാണ് സര്ക്കാരിന്റെ കാഴ്ചപ്പാടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. നാഷണൽ ക്രൈം റിക്കോർഡ്സ് ബ്യൂറോയുടെ (NCRB )യുടെ ക്രൈം ഇന്ത്യ പ്രസിദ്ധീകരിച്ചിട്ടുള്ള കണക്കനുസരിച്ച് കേരളത്തിലെ പോലീസുദേ്യാഗസ്ഥരുടെ ആത്മഹത്യ നിരക്ക് കുറവാണെന്നാണ് ലഭിച്ച വിവരങ്ങളെന്നും പാറയ്ക്കൽ അബ്ദുള്ളയുടെ സബ്മിഷന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

ഔദ്യോഗിക കൃത്യനിര്വഹണവുമായി ബന്ധപ്പെട്ടും കുടുംബപരമായ പ്രശ്നങ്ങള് കാരണവും, സേനയിലെ അംഗങ്ങള്ക്കിടയില് ഉണ്ടായ മാനസിക വ്യഥകള് നിമിത്തമാണ് ഇത്തരത്തിലെ ചില സംഭവങ്ങളെങ്കിലും ഉണ്ടായത് എന്നും കണ്ടിട്ടുണ്ട്.

ഒരു പോലീസ് സംവിധാനം പ്രൊഫഷണല് സമീപനത്തോടെ രൂപപ്പെടുത്തുക എന്നുള്ളത് ഇത്തരം സംഭവങ്ങള് ആവര്ത്തിക്കാതിരിക്കുന്നതിന് പ്രധാനമാണ്. അനാവശ്യമായ സമ്മര്ദ്ദങ്ങളും ഇടപെടലുകളും മാറ്റിനിര്ത്തിക്കൊണ്ടുള്ള പ്രൊഫഷണല് സംവിധാനത്തിലൂടെ മാത്രമേ ഇക്കാര്യം സാധ്യമാകൂ. അതിനാവശ്യമായ നടപടികളെന്ന നിലയില് പോലീസ് ഉദ്യോഗസ്ഥരുടെ മാനസികക്ഷമത വര്ദ്ധിപ്പിക്കുന്നതിനാവശ്യമായ വിവിധ മാര്ഗങ്ങള് പോലീസ് സ്റ്റേഷന് തലത്തില് തന്നെ നടത്തിവരികയാണ്. മാനസിക സമ്മര്ദ്ദം കുറയ്ക്കുന്നതിന്റെ ഭാഗമായി കുടുംബാംഗങ്ങള്ക്കു കൂടി പങ്കെടുക്കാവുന്ന രീതിയിലുള്ള ഒത്തുചേരലുകള് ഇതിന്റെ ഭാഗമായി നടത്തിവരുന്നു.

സംസ്ഥാനത്ത് ജാതി-ലിംഗ വിവേചനങ്ങള് താങ്ങാനാവാതെ പോലീസ് ഉദേ്യാഗസ്ഥര് ജോലി ഉപേക്ഷിക്കുന്ന സംഭവങ്ങള് ശ്രദ്ധയിപ്പെട്ടിട്ടില്ല. കേരളത്തിന്റെ പൊതുമനസ്സ് അംഗീകരിക്കാത്ത ഇപ്രകാരമുള്ള സംഭവങ്ങള് ഉണ്ടായാല് ഉത്തരവാദികള്ക്കെതിരെ കര്ശന നിയമനടപടി സ്വീകരിക്കുക തന്നെ ചെയ്യും. പോലീസ് സേനയിലെ വനിതാ പ്രാതിനിധ്യം വര്ദ്ധിപ്പിക്കുന്നതിന് സര്ക്കാര് സത്വര നടപടിയെടുത്തുവരികയാണ്.

കുറ്റകൃത്യങ്ങള് കണ്ടെത്തുന്നതിലും കേസുകള് തെളിയിക്കുന്നതിലും നമ്മുടെ പോലീസ് സേന കൈവരിച്ച നേട്ടം രാജ്യമാകെ അംഗീകരിച്ചതാണ്. ഈ മികവ് തുടര്ന്നും നിലനിര്ത്താന് നമുക്ക് കഴിയണം. ചെറിയ ദൗര്ബല്യങ്ങള് പോലും തിരുത്തി ഒരേ മനസ്സോടെ കൂട്ടായി നിന്ന് കുറ്റകൃത്യങ്ങളെ ഉന്മൂലനം ചെയ്യാനുള്ള സംവിധാനമാക്കി പോലീസിനെ മാറ്റുക എന്നുള്ളതാണ് ആവശ്യം. അതിന് ആവശ്യമായ ഇടപെടലുകളാണ് സര്ക്കാര് നടത്തിവരുന്നത്.മുഖ്യമന്ത്രി പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/2Hfi4T1
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages